സീബിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ടുപേർക്ക് പരിക്ക്
text_fieldsമസ്കത്ത്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ടുപേർക്ക് പരിക്കേറ്റു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ ജീവനക്കാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം ചിലരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ റസ്റ്റാറന്റിന്റെ ചുമരിന്റെ ഒരുഭാഗം പൂർണമായും തകർന്നു.
അതേസമയം, അപകടത്തിന്റെ കാരണവും പരിക്കേറ്റവരെ കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പാചകവാതകമടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

