എട്ടു മരുന്നുകൾ ഒമാൻ വിപണിയിൽനിന്ന് പിൻവലിച്ചു
text_fieldsമസ്കത്ത്: ഗൾഫ് ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് (ജുൾഫർ) നിർമിച്ച എട്ടു മരുന്നുകൾകൂടി ഒമാൻ വിപണിയിൽനിന്ന് പിൻവലിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. മുക്യോലിറ്റ് സിറപ്പ്, സപ്രാപ്രോക്ട്-എസ് സുപ്പോസിറ്ററീസ്, ജൽമെൻറിൻ 375 ഗ്രാം ടാബ്ലെറ്റ്, ബറ്റാലിൻ രണ്ട് മില്ലിഗ്രാം ഗുളിക, ബറ്റാലിൻ നാല് മില്ലിഗ്രാം ഗുളിക, ജൽമെൻറിൻ ഫോർെട്ട ഗുളിക, സ്കോപിനാൽ സിറപ്പ്, ലിപിഗാർഡ് പത്ത് മില്ലിഗ്രാം ടാബ്ലെറ്റ് എന്നിവ വിപണിയിൽനിന്ന് പിൻവലിക്കാനാണ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ആൻഡ് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് ജനറൽ നിർദേശിച്ചത്. എല്ലാ സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽനിന്നും മെഡിക്കൽ ഷോപ്പുകളിൽനിന്നും മരുന്നുകൾ തിരിച്ചെടുക്കാൻ മന്ത്രാലയം വിതരണക്കാർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

