ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാര സമയവും
text_fieldsമസ്കത്ത്: നന്മ മബേല സംഘടിപ്പിക്കുന്ന മബേല ഈദ്ഗാഹ് മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ടർഫിൽ നടക്കും. ബുധനാഴ്ച രാവിലെ 06.05-ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് റഹ്മത്തുല്ല മഗ് രിബി നേതൃത്വം നൽകും. എല്ലാവരും അംഗശുദ്ധി വരുത്തി എത്തണമെന്നും മുസല്ല കരുതണമെന്നും സംഘാടകർ അറിയിച്ചു. ഗാല ഈദ്ഗാഹ് സുബൈർ ഓട്ടോമോട്ടീവിന് എതിർവശം അൽ റുസൈൽ ഗ്രൗണ്ടിൽ നടക്കും. രാവിലെ 6.06 ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുൽ കരീം നേതൃത്വം നൽകും. ബറക ബോട്ട്ജെട്ടി ഈദ്ഗാഹിന് ഫസൽ കതീരൂർ നേതൃത്വം നൽകും. രാവിലെ 6.05ന് പെരുന്നാൾ നമസ്കാരം നടക്കും.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ
മസ്കത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാന് കീഴിൽ റൂവി അൽ കരാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ ഈദ്ഗാഹ് സംഘടിപ്പിക്കും. ഹാഷിം അംഗടിമുഗർ നേതൃത്വം നൽകും. സമയം- രാവിലെ 6.05. വാദി കബീർ ഇബ്നു കൽദൂൻ സ്കൂൾ കോമ്പൗണ്ടിൽനടക്കുന്ന ഈദ്ഗാഹിന് നിഷാദ് സ്വലാഹി നേതൃത്വം നൽകും- രാവിലെ 6.05, സീബ് കാലിഡോണിയൻ കോളജ് (ഗേറ്റ് നാല്) ഈദ്ഗാഹിന് സിറാജ് വടുതല നേതൃത്വംനൽകും. സമയം- രാവിലെ 6.05, സുവൈഖ് ഷാഹി ഫുഡ്സ് കോമ്പൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് ഷെമീർ ചെന്ത്രാപ്പിന്നി നേതൃത്വം നൽകും. സമയം- രാവിലെ 6.30.
ഐ.സി.എസ് മസ്കത്ത് കമ്മറ്റി
അസൈബ: ഐ.സി.എസ് മസ്കത്ത് കമ്മറ്റിയുടെ ഈദ് സംഗമം രാവിലെ എട്ടു മുതൽ അസൈബയിൽ നടക്കും ഉള്ഹിയ്യ കർമ്മത്തിനും പെരുന്നാൾ പ്രോഗ്രാമിനും പ്രസിഡൻ്റ് അബൂബക്കർ ഫലാഹി, അശ്റഫ് നിടുന്തോൽ, അയ്യൂബ് പളളിയത്ത്, കരീം ആ നാണ്ടി, നുസൂർ, ആരിഫ് പള്ളിയത്ത്, അശ്റഫ് സി.വി, സാബിത്, മിഥ് ലാജ്, സുഹൈൽ കാളികാവ് നേത്യത്വം നൽകും. അബ്ദുല്ല വഹബി വല്ലപ്പുഴ ഈദ് സന്ദേശം നൽകും
ഒമാൻ ഇന്ത്യൻ ഇസ്‍ലാമിക് സെൻറർ
റൂവി: ഒമാൻ ഇന്ത്യൻ ഇസ്‍ലാമിക് സെൻറർ മസ്കത്ത് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ വർഷത്തെ ബലിപെരുന്നാൾ നമസ്കാരം റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടക്കും. രാവിലെ 5: 50 ന് നിർവഹിക്കപ്പെടുന്ന പെരുന്നാൾ നമസ്കാരത്തിന് റിൻഷിദ് ബിൻ ഹംസ അൽ ഹികമി നേതൃത്വം നൽകും.
വേനൽചൂട് പരിഗണിച്ച് പ്രത്യേക കൂളിംഗ് സംവിധാനങ്ങളും വിപുലമായ പാർക്കിംഗും ഒരുക്കുന്ന ഈദ് ഗാഹിലേക്ക് കൃത്യസമയത്ത് തന്നെ അംഗ ശുദ്ധി വരുത്തി മുസല്ലയുമായി വരണമെന്നും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഒമാൻ ഇസ്ലാഹി സെന്റർ
റൂവി: ഒമാൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ റൂവി കെ.എം ട്രേഡിങ്ങിന് സമീപം സംഘടിപ്പിക്കുന്ന ഈദ് നമസ്കാരത്തിന് ഹനീഫ് ഫാറൂഖി പുത്തൂർ നേതൃത്വം നൽകും. നമസ്കാര സമയം- 6.10. ഈദ് ഗാഹിൽ സ്ത്രീകൾക്കും സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു
സമസ്തഇസ്‌ലാമിക് സെൻ്റർ ഒമാൻ
ഖദറ നാസർമസ്ജിദ്- രാവിലെ 7.00, സ്വുവൈക് സുൽത്താൻ റാഷിദ് മസ്ജിദ്-6.30, ഇബ്ര ഹോളി ഖുർആൻ മദ്രസ- 6.00, റൂവി മസ്കത്ത് സുന്നി സെന്റർ മദ്രസ -6: 30, സൂർ ജുമാ മസ്ജിദ് -6:03, സിനാവ് ആമിറലി മസ്ജിദ്- 6:45 , തർമ്മത്ത് മക്ക ഹൈപ്പർ മാർക്കറ്റ് പരിസരം-6.00, ബർക മസ്ജിദ് സാലിഹ് (കുക്കു ഷോപ്പിന്നു സമീപം) സൂഖ് റോഡ് - 6.45 , അൽ ഹൈൽ ഉസ്മാൻ ബ്നു അഫാൻ മസ്ജിദ്-8.00, കാബൂറ മസ്ജിദ് ആലു ഫളിൽ ചെറിയ പള്ളി-6.00, ബഹല മസ്ജിദ് അബ്‌റാജ് ബഹല ബിൽഡിംഗ്-7-30, മബേല ഹയാ ജുമാ മസ്ജിദ്(മബേല ഇന്ത്യൻ സ്കൂൾ) -7.00, അൽ ഹൈൽ ഷെൽ പമ്പ് മസ്ജിദ്- 7.30, സീബ് ഉമറുബിനു ഖത്താബ് മസ്ജിദ് -7.45, അമറാത്ത് വാരിസുബ്നു കഅബ് മസ്ജിദ് - 7.15, ഇബ്രി ഗ്രീൻ ഫാം ഹൗസ് -6.30, ഷിനാസ് നൂറുല്‍ ഹുദ മദ്രസ- 6.30, അല്‍ ഫലജ് ഫലജ് ടൗൺ ജുമാ മസ്ജിദ്- 6.50, സുഹാർ അത്താർ മസ്ജിദ് 7.00, മുസന്ന ഇഖ്‌താർ ഷോപ്പിംഗിന്ന് പിൻവശം- 6.45, ബൗഷർ മസ്ജിദു റഹ്‌മ (പനോരമ മാളിന് എതിർവശം)- 7.45, ബിദിയ ഒമാൻ ഓയിൽ പമ്പ് മസ്ജിദ്- 6.05, റുസൈൽ ഹഫ്സ ജുമാ മസ്ജിദ്- 7.30, മത്ര ത്വാലിബ് മസ്ജിദ്- 7.30, സഹം മദ്രസ ഹാൾ- 6.00
സലാലയിലെ പെരുന്നാൾ നമസ്‌കാരങ്ങൾ
സലാല: ഇപ്രാവശ്യവും സലാലയിലെ വിവിധ പ്രവാസി കൂട്ടായ്‌മകൾ ഈദ്‌ഗാഹും ബലിപെരുന്നാൾ നമസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ മുഴുവൻ ഔഖാഫ് പള്ളികളിലും 6.35 നാണ് നമസ്‌കാരം ആരംഭിക്കുകയെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വിവിധ പ്രവാസി കൂട്ടായ്‌മകൾ വ്യത്യസ്ത സമയങ്ങളിലാണ് നമസ്‌കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഐ.എം.ഐ സലാല അഞ്ചാം നമ്പറിലെ ഫാസ് അക്കാദമി മൈതാനിയിൽ ഒരുക്കുന്ന സലാല ഈദ്‌ഗാഹ് 6.40 നാരഭിക്കും. കെ. അഷറഫ് മൗലവി നേത്യത്വം നൽകും. വനിതകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടാകുമെന്ന് കൺവീനർ മൻസൂർ വേളം അറിയിച്ചു.
എസ്.ഐ.സി സലാല ഒരുക്കുന്ന പെരുന്നാൾ നമസ്‌കാരം പതിവ് പോലെ മസ്ജിദ് ഹിബ്‌റിൽ രാവിലെ എട്ടിന് ആരംഭിക്കും. അബ്‌ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ നേത്യത്വം നൽകും. ഔഖദ് പമ്പിലെ മസ്‌ജിദ് നൂറിൽ നടക്കുന്ന നമസ്‌കാരം 7. 30 നായിരിക്കുമെന്ന് റയീസ് ശിവപുരം അറിയിച്ചു.
ഐസി.എഫ് സലാല നാല് പള്ളികളിൽ പെരുന്നാൽ നമസ്‌കാരം ഒരുക്കുന്നുണ്ട്. സെന്ററിലെ മസ്‌ജിദ് ബാഅലവി പള്ളിയിൽ 7.15 ആരംഭിക്കുന്ന പ്രാർഥനകൾക്ക് അബ്‌ദുന്നാസർ ലത്വീഫി നേത്യത്വം നൽകും. രാവിലെ ഏഴിന് അൽവാദി ഹഫീള് അൽ ദ്വീപ് മസ്‌ജിദിലും 7.30 ന് സാദ മസ്ജി റൗളയിലും 7.30 ന് ശാബിയത്ത് ത്വാരീഖിബ്നു സിയാദ് മസ്‌ജിദിലും പെരുന്നാൾ നമസ്‌കാരം ഒരുക്കുന്നതായി സാജിദ് അറിയിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇത്തിഹാദ് ക്ലബ്ബ് മൈതാനിയിൽ 6.20 ന് ഒരുക്കുന്ന ഈദ് ഗാഹിന് ഡാനിഷ് മദനി നേത്യത്വം നൽകും. സ്ത്രീകൾക്ക് സൗകര്യമൊരുക്കുമെന്നും റസാഖ് വടകര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

