Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2024 11:58 AM IST Updated On
date_range 10 Jun 2024 11:58 AM ISTബലിപെരുന്നാൾ: ഒമ്പത് ദിവസത്തെ അവധി ലഭിക്കും
text_fieldsbookmark_border
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ജൂൺ16 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്.
വാരാന്ത്യദിനങ്ങളുൾപ്പെടെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
23ന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ഒമാനിൽ ജൂൺ 17നും മറ്റു ജി.സി.സി രാജ്യങ്ങളിൽ 16 നുമാണ് ഈ വർഷത്തെ പെരുന്നാൾ. അവധി പ്രഖ്യാപിച്ചത്തോടെ വരും ദിവസങ്ങളിൽ രാജ്യം പെരുന്നാൾ തിരക്കിലേക്കു നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

