Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമേയ് 27 ന്...

മേയ് 27 ന് ബലിപെരുന്നാളിന് സാധ്യത

text_fields
bookmark_border
മേയ് 27 ന് ബലിപെരുന്നാളിന് സാധ്യത
cancel

മസ്കത്ത്: ഒമാനിൽ ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 ന് ആയിരിക്കുമെന്ന് സൂചന. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുക്ലുടെ അടിസ്ഥാനത്തിൽ മെയ് 27ന് ബലിപെരുന്നാളിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് ഒമാൻ സ്പേസ് ആൻഡ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ബോർഡ് അംഗം അബ്ദുൽ വഹാബ് അൽ ബുസൈദിയുടെ നിരീക്ഷിച്ചു. ‘ഒമാൻ ഒബ്സർവർ’ ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടു. അതേസമയം, മുഖ്യ ചന്ദ്രദർശന സമിതിയുടെ തീരുമാനത്തിന് വിധേയമായാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ഇതുവരെ അത്തരം പ്രഖ്യാപനങ്ങ​െളാന്നും വന്നിട്ടില്ല.

മെയ് 17 ഞായറാഴ്ച (ദുൽ ഖഅദ് 29) മസ്കത്തിൽ വൈകുന്നേരം 6.43-ന് സൂര്യൻ അസ്തമിക്കും. തുടർന്ന് 7.38-ന് ചന്ദ്രൻ അസ്തമിക്കും. ചന്ദ്രക്കല ഏകദേശം 55 മിനിറ്റോളം ആകാശത്ത് ദൃശ്യമായിരിക്കും. ഇത് കണക്കിലെടുത്താൽ മെയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ മാസത്തിലെ ഒന്നാം തീയതിയായിരിക്കും. അതനുസരിച്ച് ദുൽ ഹിജ്ജ 10 ആയ മെയ് 27 ബലിപെരുന്നാളായി ആഘോഷിക്കപ്പെടുമെന്ന് അബ്ദുൽ വഹാബ് അൽ ബുസൈദി പറഞ്ഞു. വാരാന്ത്യ അവധി കൂടി ഉൾപ്പെടുത്തിയാൽ അഞ്ച് ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയത്ത് സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധിയായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsEid-ul-AdhaOmangulfnewsmalayalam
News Summary - Eid-ul-Adha likely on May 27
Next Story