പെരുന്നാൾ സീസണ്‍; അവസാന ലാപ്പിൽ പ്രതീക്ഷയർപ്പിച്ച് മത്ര സൂഖിലെ വ്യാപാരികൾ
text_fieldsപെരുന്നാൾ സീസണ്‍ കാലത്ത് ആളൊഴിഞ്ഞ മത്ര സൂഖ്
മത്ര: മത്ര സൂഖിൽ പെരുന്നാൾ സീസണ്‍ മന്ദഗതിയിലായതോടെ വ്യാപാരികളില്‍ നിരാശ. വര്‍ഷത്തിലെ പ്രധാന കച്ചവട സീസണുകളിലൊന്നായ ചെറിയ പെരുന്നാൾ സീസൺ ഇത്തവണ ഇതുവരെ വ്യാപാരികളെ കാര്യമായി തുണച്ചില്ല. പെരുന്നാളിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ കാര്യമായ ബിസിനസ് നടക്കാതെയാണ് ദിവസങ്ങള്‍ കടന്നുപോകുന്നത്. സാധാരണ റമദാന്‍ തുടക്കത്തില്‍ ഒരു ആലസ്യം അനുഭവപ്പെടുമെങ്കിലും റമദാൻ ആദ്യ പത്ത് അവസാനിക്കുന്നതോടെ സൂഖ് ജനത്തിരക്കിൽ ഉണരാറുണ്ട്. രാവേറെ ചെല്ലും വരെ മാര്‍ക്കറ്റില്‍ ആളും ആരവവും നിറയാറുമുണ്ട്. എന്നാല്‍, പതിവിന് വിപരീതമായി ഇത്തവണ സൂഖ് നീണ്ട ആലസ്യത്തില്‍ ആണ്ടുകിടക്കുകയാണ്.
മേഖലയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ഇത്തവണത്തെ പെരുന്നാൾ വന്നണയുന്നത് അര്‍ധമാസമായതും ആൾത്തിരക്കു കുറയാനിടയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റമദാന്‍ രാത്രികളില്‍ സൂഖില്‍ അനുഭവപ്പെടാറുള്ള ഉത്സവാന്തരിക്ഷം ഇത്തവണ ഉണ്ടായില്ല. പലപ്പോഴും ആളുകളൊഴിഞ സൂഖിന്‍റെ ദൃശ്യമാണ് കണ്ടു വരുന്നത്.
ശമ്പളം നേരെത്തെ ലഭിക്കാന്‍ നടപടികൾ ആയിട്ടുണ്ടെങ്കിലും അത് സീസന്‍റെ അവസാന ദിവസമാണ് പലർക്കും ലഭിക്കുക. യുദ്ധ സാഹചര്യങ്ങള്‍ കാരണം കപ്പല്‍ വഴിയും വിമാനമാർഗവുമുള്ള വിനോദ സഞ്ചാരികളുടെ വരവ് കൂടി നിലച്ചതിനാല്‍ ടൂറിസം സീസണും അര്‍ധ വിരമമായതോടെ ഇരട്ട ആഘാതമാണ് ബിസിനസ് മേഖലക്ക് സംഭവിച്ചിരിക്കുന്നത്. കോവിഡിന് ശേഷം ആദ്യമായാണ് ഇവ്വിധം ഒരു സീസണെന്ന് മത്രയിലെ വ്യാപാരിയായ റാഫി ചെറുവത്തൂര്‍ പറയുന്നു. പെരുന്നാളിന് മുമ്പ് ശമ്പളത്തോട് കൂടിയ രണ്ട് അവധി ദിവസങ്ങള്‍ മാത്രമാണുള്ളത്. ബുധന്‍,വ്യാഴം ദിവസങ്ങളില്‍ പരമാവധി കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ചന്ദ്രപിറവി ദർശിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം
മസ്കത്ത്: ഈദുൽ ഫിത്വറിനായി ശവ്വാൽ മാസപിറവി ഉറപ്പുവരുത്താൻ പൊതുജനങ്ങളോട് ചന്ദ്രദർശനത്തിന് ആഹ്വാനം ചെയ്ത് വഖഫ്-മതകാര്യ മന്ത്രാലയം. പൗരന്മാരും പ്രവാസികളും അതത് വിലായത്തുകളിലെ ഫീൽഡ് ടീമുകളുമായി സഹകരിച്ചോ വാലിമാരുടെ ഓഫിസുകളിലെ ഉപസമിതികളുമായി ബന്ധപ്പെടുകയോ ചെയ്ത് ശവ്വാൽ ചന്ദ്രപ്പിറവി നടത്തണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
വ്യാഴാഴ്ച വൈകുന്നേരം മസ്‌കത്തിൽ പ്രധാന ചന്ദ്രദർശന കമ്മിറ്റി യോഗം ചേരുമെന്ന് മന്ത്രാലയം അറിയിച്ചു. വകുപ്പു മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മാമരിയുടെ അധ്യക്ഷതയിലാണ് കമ്മിറ്റി യോഗം ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

