സലാലയിൽ വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരം
text_fieldsസലാല: സലാലയില്‍ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരങ്ങൾ നടക്കും. ഐ.എം.ഐ സലാല ഒരുക്കുന്ന ഈദ് നമസ്കാരം മസ്ജിദ് ഉമർ റവാസിലാണ് നടക്കുക. രാവിലെ എട്ടിന് നടക്കുന്ന ഈദ് പ്രാർഥനക്ക് അബ്ദുല്‍ അസീസ് വയനാട് നേതൃത്വം നൽകും. സുന്നി സെന്റർ സംഘടിപ്പിക്കുന്ന ഈദ് നമസ്കാരം രാവിലെ എട്ടിന് സലാല സെന്ററിലെ മസ്ജിദ് ഹിബ്റിലാണ് നടക്കുക. അബ്ദുല്ല അന്‍വരിയാണ് നേതൃത്വം നൽകുന്നത്. ഐ.സി.എഫ് ടൗണിലെ മസ്ജിദ് ബാ അലവിയിൽ 7.45ന് നടക്കുന്ന ഈദ് പ്രാർഥനക്ക് സിക്കന്തര്‍ ബാദുഷ സഖാഫി നേതൃത്വം നൽകും. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 6.30നാണ്. എന്‍.എം. മുഹമ്മദലി നേതൃത്വം നല്‍കും.

