Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ലി​പെ​രു​ന്നാ​ൾ...

ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി : ‘യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക’

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി : ‘യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക’
cancel
camera_alt???????? ??????????? ???????????????? ???????? ??????????? ????? ???????????? ??????????????????? ??????????????????? ??????????????????????

മ​സ്​​ക​ത്ത്​: ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചു. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി യാ​ത്ര ഒ​ഴി​വാ​ക്ക​ണം. എ​ല്ലാ​ത​ര​ത്തി​ലു​മു​ള്ള കു​ടും​ബ-​സാ​മൂ​ഹി​ക ഒ​ത്തു​ചേ​ര​ലു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സു​പ്രീം ക​മ്മി​റ്റി യോ​ഗം ഒാ​ർ​മി​പ്പി​ച്ചു. ഒ​ത്തു​ചേ​ര​ലു​ക​ൾ വ​ലി​യ അ​ള​വി​ൽ രോ​ഗ​ബാ​ധ​ക്ക്​ വ​ഴി​യൊ​രു​ക്കു​മെ​ന്ന കാ​ര്യം ശാ​സ്​​ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ തു​ട​രു​മെ​ന്നും സു​പ്രീം ക​മ്മി​റ്റി അ​റി​യി​ച്ചു. 

ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ്​ ഹ​മൂ​ദ്​ ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ഫോ​ർ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്​​മ​​െൻറി​ൽ ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗം രാ​ജ്യ​വ്യാ​പ​ക ലോ​ക്​​ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി. ലോ​ക്​​ഡൗ​ൺ നി​ബ​ന്ധ​ന പാ​ലി​ക്കു​ന്ന​തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും പു​ല​ർ​ത്തു​ന്ന പ്ര​തി​ബ​ദ്ധ​ത​യെ സു​പ്രീം ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ഷ​ന​ൽ ക​മ്മി​റ്റി ഫോ​ർ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്​​മ​​െൻറ്​ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​പ്രീം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു.

ബലിപെരുന്നാളിന്​ ഒമ്പത്​ ദിവസം അവധി
മസ്​കത്ത്​: ഒമാനിൽ ബലിപെരുന്നാളി​​െൻറ ഭാഗമായി ഒമ്പത്​ ദിവസം അവധി ലഭിക്കും. പൊതു അവധി ഏഴ്​ ദിവസമാക്കി ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ തിങ്കളാഴ്​ച ഉത്തരവ്​ പുറപ്പെടുവിച്ചു. ഇത്​​ പ്രകാരം ജൂലൈ 30 വ്യാഴാഴ്​ച മുതൽ ആഗസ്​റ്റ്​ ആറ്​ വ്യാഴാഴ്​ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ അവധിയായിരിക്കും. നേരത്തേ ജൂലൈ 30 മുതൽ ആഗസ്​റ്റ്​ മൂന്ന്​ വരെയായിരുന്നു അവധി​. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കി​​െൻറ നിർദേശപ്രകാരമാണ്​ കൂടുതൽ അവധി നൽകിയത്​​. വാരാന്ത്യ അവധിയും കഴിഞ്ഞ്​ ആഗസ്​റ്റ്​ ഒമ്പതിനായിരിക്കും അടുത്ത പ്രവർത്തിദിനമെന്ന്​ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ അറിയിച്ചു. ബലിപെരുന്നാളി​​െൻറ ഭാഗമായി ഏർപ്പെടുത്തിയ രാജ്യ വ്യാപക ലോക്​ഡൗണും ആഗസ്​റ്റ്​ എട്ട്​ ശനിയാഴ്​ചയാണ്​ അവസാനിക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseidoman news
News Summary - eid-oman news-gulf news
Next Story