സയ്യിദ് ഫഹദ് മസ്കത്തിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു
text_fieldsമസ്കത്ത്: മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ് മസ്കത്തിലെ അൽഖൗർ മസ്ജിദിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. മന്ത്രിമാർ, രാജകുടുംബാംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഉപദേഷ്ടാക്കൾ തുടങ്ങി വിശിഷ്ട വ്യക്തികളും അൽ ഖൗർ മസ്ജിദിൽ പെരുന്നാൾ പ്രാർഥന നിർവഹിച്ചു.
സുപ്രീം ജുഡീഷ്യറി കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും സുപ്രീം കോടതി ചെയർമാനുമായ ഡോ. ഇഷാഖ് ബിൻ അഹമ്മദ് അൽ ബുസൈദി നമസ്കാരത്തിന് നേതൃത്വം നൽകി. മതഭ്രാന്തും ഇടുങ്ങിയ മനസ്സും മുെമ്പങ്ങുമില്ലാത്ത വിധം ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള വെറുപ്പിനും സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കുമെല്ലാം വഴിവെക്കുന്നതായി പെരുന്നാൾ ഖുതുബയിൽ ഡോ. ഇഷാഖ് അൽ ബുസൈദി ഉണർത്തി.
ക്ഷമയും നിർമാണാത്മകമായ സംഭാഷണങ്ങളുമാണ് ഇൗ സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള വഴി. വിവേകത്തോടെയുള്ള സദ് പ്രഭാഷണങ്ങൾ വഴി ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനാണ് അല്ലാഹു ആവശ്യപ്പെട്ടിരിക്കുന്നത്.
ആധുനിക സാേങ്കതികവിദ്യകൾ ഉപയോഗിച്ച് ഉൗഹാപോഹങ്ങളും തെറ്റായ വാർത്തകളും വ്യാപകമായി പടച്ചുവിടുകയാണ്. ഇത്തരം സാേങ്കതിക വിദ്യകൾ ഉപയോഗിച്ച് തെറ്റായ വാർത്തകൾ സ്വീകരിക്കുന്നില്ലെന്നും പ്രചരിപ്പിക്കുന്നില്ലെന്നും സത്യവിശ്വാസികൾ ഉറപ്പാക്കണമെന്നും അദ്ദേഹം ഖുത്തുബയിൽ ഉണർത്തി.
പെരുന്നാൾ ഖുത്തുബക്ക് ശേഷം സയ്യിദ് ഫഹദ് സുൽത്താന് വേണ്ടി ആശംസകൾ
സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
