പെരുന്നാൾ വിപണി: കച്ചവടം കൂടിയ സന്തോഷത്തിൽ വ്യാപാരികൾ
text_fieldsമസ്കത്ത്: പെരുന്നാളിന് മുമ്പും ശേഷവും നല്ല കച്ചവടം ലഭിച്ച സന്തോഷത്തിലാണ് വ്യാപാരികൾ. നല്ല വിഭാഗം കച്ചവടക്കാരും ഇൗ സന്തോഷം പങ്കുവെക്കുന്നു. ഭൂരിപക്ഷം സ്ഥാപനങ്ങളും ആകർഷമായ പ്രൊമോഷനുകൾ ഏർപ്പെടുത്തിയിരുന്നു. പെരുന്നാളിന് മുന്നോടിയായ അവസാന മിനിറ്റ് ഷോപ്പിങ്ങിന് പുറമെ ഇൗദ് അവധി സമയങ്ങളിലും സാധനങ്ങൾ നല്ലവണ്ണം വിറ്റുപോയി.
വസ്ത്രങ്ങൾ, വാച്ചുകൾ, ഭക്ഷണം, പെർഫ്യൂം, ഫർണിച്ചർ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളിലാണ് കൂടുതൽ കച്ചവടം ഉണ്ടായത്. സ്വർണം വാങ്ങാനും ഒരു വിഭാഗമാളുകൾ താൽപര്യം കാണിച്ചു. ഷോപ്പിങ് സെൻററുകളിലും ഹൈപ്പർമാർക്കറ്റുകളിലുമാണ് കൂടുതൽ തിരക്കുണ്ടായത്. പരമ്പരാഗത സൂഖുകളിലാകെട്ട പെരുന്നാളിന് മുമ്പുള്ള ദിവസങ്ങളിലാണ് കൂടുതൽ കച്ചവടം കിട്ടിയത്.
ട്രാവൽ ഏജൻറുമാർക്കും ഇൗ പെരുന്നാൾ അവധിക്കാലം സന്തോഷത്തിെൻറയും ആശ്വാസത്തിേൻറതുമാണ്. അവധിയാഘോഷത്തിനായി രാജ്യത്തിന് പുറത്തുപോകുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. തായ്ലൻഡ്, മലേഷ്യ, തുർക്കി, ലണ്ടൻ, പാരിസ്, ഗ്രീസ്, ഇറാൻ, ലബനാൻ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കാണ് കൂടുതൽ യാത്രികരും പുറപ്പെട്ടത്. ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ ഉയർന്ന നിരക്ക് നൽകിയാണ് പലരും ടിക്കറ്റുകൾ കരസ്ഥമാക്കിയത്. കാർ ഇൻഷുറൻസ് സ്ഥാപനങ്ങൾക്കും പെരുന്നാൾ അവധിക്കാലത്ത് കോളടിച്ചു.
യു.എ.ഇയിലേക്ക് റോഡ്യാത്ര പോകുന്നതിന് ഇൻഷുറൻസ് ആവശ്യമുള്ളതിനാൽ നിരവധി പേരാണ് ഇൻഷുറൻസ് സ്ഥാപനങ്ങളിലെത്തിയത്. തങ്ങളുടെ സ്ഥാപനത്തിൽ മാത്രം യു.എ.ഇയിേലക്ക് പോകുന്ന 300 പേരാണ് എത്തിയതെന്ന് ഇൻഷുറൻസ് സ്ഥാപനവുമായി ബന്ധപ്പെട്ടയാൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
