പെരുന്നാൾ ലോക്ഡൗൺ: വ്യാജ പ്രചാരണങ്ങൾ വ്യാപകം
text_fieldsമസ്കത്ത്: ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം വ്യാപകം. ആരോഗ്യ മന്ത്രാലയത്തിെൻറ പേരിലാണ് ദിവസങ്ങളായി വ്യാജ വാർത്തകൾ പരക്കുന്നത്. ജൂലൈ 25 മുതൽ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും മൂന്നാഴ്ചക്കാലത്തക്ക് ലോക്ഡൗൺ ഉണ്ടാകുമെന്നും പെരുന്നാൾ അവധി ലോക്ഡൗണിലായിരിക്കുമെന്നുമാണ് പ്രചാരണം. സുൽത്താെൻറ ഉത്തരവുപ്രകാരമാണ് ലോക്ഡൗൺ നടപ്പാക്കുന്നതെന്നും വാർത്തയിൽ തട്ടിവിടുന്നുണ്ട്. ഭാഷാഘടനയില്ലാത്ത ഇൗ വാർത്ത കാണുേമ്പാൾ തന്നെയിത് വ്യാജമാണെന്ന് മനസ്സിലാവും. ഇൗ വാർത്തക്ക് യാതൊരു ഒൗദ്യോഗിക സ്ഥിരീകരണവുമില്ല. മാത്രമല്ല, ലോക്ഡൗൺ സംബന്ധമായ ഉത്തരവിറക്കേണ്ടത് ആരോഗ്യ മന്ത്രാലയവുമല്ല. സുപ്രീം കമ്മിറ്റിയാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത്. സ്ഥിതിഗതികൾ കൃത്യമായ വിലയിരുത്തിയശേഷമാണ് സുപ്രീം കമ്മിറ്റി ഇത്തരം തീരുമാനം എടുക്കുക. ഇത്തരം തീരുമാനങ്ങൾ എടുത്തുകഴിഞ്ഞാൽ സുപ്രീം കമ്മിറ്റി ഒൗദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യും.
ഇതൊന്നും ചിന്തിക്കാതെ നിരവധി പേരാണ് ഇത്തരം വാർത്തകൾ സമൂഹമാധ്യമങ്ങളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നത്. സത്യാവസ്ഥ അന്വേഷിക്കാതെ ഫോർവേഡ് ചെയ്യുന്ന ഇത്തരം വാർത്തകൾ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഒമാനിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷയാണുള്ളത്. വൻ പിഴയും തടവും ശിക്ഷ ലഭിക്കുന്ന കേസാണിത്. സർക്കാർ സംബന്ധമായ വാർത്തയാവുേമ്പാൾ പ്രശ്നം കൂടുതൽ ഗുരുതരമാവും. അതിനാൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുകയും ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ശിക്ഷ പ്രതീക്ഷിക്കുന്നത് നന്നായിരിക്കും.
ഇത്തരം വാർത്തകൾ ശരിയാണോ എന്നന്വേഷിക്കാൻ മറ്റുള്ളവർക്ക് േഫാർവേഡ് ചെയ്യുന്നതുപോലും കുറ്റകരമാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുമെന്ന് ഒമാൻ അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരായ ശിക്ഷാനടപടികളും ശക്തമാക്കിയിരുന്നു.
ഒൗദ്യോഗികമായി പുറത്തിറക്കുന്ന വാർത്തകൾ മാത്രമേ പ്രചരിപ്പിക്കാൻ പാടുള്ളൂവെന്നും മന്ത്രാലയം പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒമാനിൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ കോവിഡിന് മരുന്ന് കണ്ടെത്തിയതായി വാർത്ത പ്രചരിപ്പിച്ച സ്വദേശിക്കെതിരെ അധികൃതർ നടപടി എടുത്തിരുന്നു. സമാന രീതിയിൽ വാർത്ത പ്രചരിപ്പിച്ച മറ്റ് ചിലരും ഇപ്പോൾ നിയമനടപടികൾ നേരിടുകയാണ്. അതിനാൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ ജാഗ്രത പാലിക്കണം. ഒൗേദ്യാഗിക മാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വാർത്തകൾ മാത്രം പ്രചരിപ്പിക്കുക. അല്ലെങ്കിൽ പണികിട്ടുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
