പെരുന്നാൾ അവധി;തെക്കൻ ബാത്തിനയിലേക്ക് സഞ്ചാരികൾ ഒഴുകി
text_fieldsതെക്കൻ ബാത്തിന ഗവർണറേറ്റിലെ ടൂറിസ്റ്റ് സ്ഥലങ്ങളിലെത്തിയ സഞ്ചാരികൾ
മസ്കത്ത്: പെരുന്നാൾ അവധി ദിനങ്ങളിൽ തെക്കൻ ബാത്തിന ഗവർണറേറ്റിലെ പ്രകൃതിദത്ത കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഗവർണറേറ്റിലെ പ്രകൃതിദത്ത നീരുറവകൾ, ചരിത്രപ്രസിദ്ധമായ കോട്ടകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കാണ് കൂടുതലായി ആളുകളെത്തിയത്. കനത്തചൂടാണ് ഇങ്ങനെയുള്ള നീരുറവുകളുള്ള പ്രദേശങ്ങളെ തെഞ്ഞെടുക്കാൻ സഞ്ചാരികളെ പ്രേരിപ്പിച്ചത്. റുസ്താഖ്, നഖൽ, വാദി അൽ മാവിൽ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളിലാണ് കൂടുതലായി സഞ്ചാരികൾ എത്തിയത്. ഇത് ഒരു പൈതൃക, പരിസ്ഥിതി ടൂറിസം കേന്ദ്രമെന്ന നിലയിൽ പ്രദേശത്തിന്റെ വർധിച്ചുവരുന്ന ആകർഷണത്തെ പ്രതിഫലിപ്പിക്കുന്നു.
റുസ്താഖിലെ ഐൻ അൽ കസ്ഫയിലെ ചൂടുനീരുറവകൾ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. പ്രദേശത്തെ സമീപകാലത്ത് വിവിധ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. റസ്റ്റാറന്റുകളും കഫേകളും ഉൾപ്പെടെയുള്ള ചുറ്റുമുള്ള സൗകര്യങ്ങളുടെ വികസനം സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്.
നഖൽ വിലായത്തിലെ നഖൽ കോട്ടക്കും ഐൻ അൽ തവാരക്കു ചുറ്റും വിനോദസഞ്ചാരം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന ആകർഷണം ഫ്രാങ്കിൻസെൻസ് മൗണ്ടൻ വാക്ക്വേയാണ്. ഇത് വിനോദസഞ്ചാരികൾക്ക് പ്രദേശത്തിന്റെ പ്രകൃതി വൈവിധ്യത്തിൽ മുഴുകാനും തദ്ദേശീയ സസ്യജാലങ്ങളെക്കുറിച്ച് പഠിക്കാനും അവസരം നൽകുന്നു.
വാദി അൽ മാആവിൽ അഫി ടൗണിലെ ഹജറത്ത് അൽ ഷെയ്ഖ് വാക്ക്വേയിലേക്ക് നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. ഹജറത്ത് അൽ ശൈഖ് അയൽപക്കം, അൽ സഫാല കാസിൽ, ബീറ്റ് അൽ ഗഷാം മ്യൂസിയം എന്നീ മൂന്ന് പ്രധാന പൈതൃക സ്ഥലങ്ങളെ ഈ മനോഹരമായ പാത ബന്ധിപ്പിക്കുന്നു. സമൃദ്ധമായ ഈന്തപ്പനത്തോട്ടങ്ങൾക്കിടയിലും ഫലാജ് അൽ വാഷയെ പിന്തുടരുന്നതുമായ ഈ നടപ്പാത ഒമാനി ചരിത്രം, പ്രകൃതി, പരമ്പരാഗത മനോഹാരിത പകർന്നു നൽകുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.