ഈദ് കിറ്റുകൾ വിതരണം ചെയ്തു
text_fieldsമസ്കത്ത് കെ.എം.സി.സി അൽഖുദ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഈദ് കിറ്റ് വിതരണം
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖുദ് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മസ്കത്ത് പ്രീമിയർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഈദ് കിറ്റുകൾ വിതരണം ചെയ്തു. പുണ്യ റമദാനിന്റെ അവസാന നാളുകളിൽ അൽഖുദ് ഏരിയയിലുള്ള സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കാണ് ഈദ് കിറ്റുകൾ വിതരണം ചെയ്യുന്നത്. അൽഖുദ് ഏരിയയിൽ വിവിധ ഭാഗങ്ങളിലുള്ളവർക്ക് അവരുടെ വീടുകളിൽ കിറ്റുകളെത്തിച്ചു കൊടുക്കും. മസ്കത്ത് പ്രീമിയർ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ വിനോദ് കുമാർ രാമനാഥൻ, നഴ്സിങ് ഇൻചാർജ് നീതു, റിസപ്ഷൻ ഇൻചാർജ് റെസ്ലി, കസ്റ്റമർ കെയർ ജയകൃഷ്ണൻ, അൽഖുദ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മുണ്ടൂർ, ജന.സെക്രട്ടറി ടി.പി. മുനീർ, ജാബിർ മയ്യിൽ, ഷഹദാബ് തളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

