Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

text_fields
bookmark_border
ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
cancel

മസ്കത്ത്: ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. മാർച്ച്‌ 30ന് (ഞായർ) ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ ഒന്നുവരെയായിരിക്കും അവധി. ബുധനാഴ്ച മുതൽ പ്രവൃത്തി ദിവസം ആരംഭിക്കും. വാരാന്ത്യദിനങ്ങളുപ്പടെ അഞ്ച് ദിവസം ലഭിക്കും.

മാർച്ച്‌ 31ന് ആണ് പെരുന്നാൾ എങ്കിൽ ഏപ്രിൽ അഞ്ചുവരെയായിരിക്കും അവധി. വാരാന്ത്യ അവധികൾ കൂടി ചേർത്ത് ഒമ്പത് ദിവസത്തെ അവധി ലഭിക്കും.

നീണ്ട അവധിക്ക് ശേഷം ഏപ്രിൽ ആറിന് പ്രവർത്തി ദിവസങ്ങൾ പുനരാരംഭിക്കും. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eid holiday declared in Oman
Next Story