പെരുന്നാൾ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്തു
text_fieldsസലാല: ലോക്ഡൗൺ മൂലം ബുദ്ധിമുട്ടുന്നവർക്ക് പെരുന്നാൾ ദിനത്തിൽ പി.ഡി.പിയുടെ പ്രവാസി സംഘടനയായ പി.സി.എഫ് സലാല ഭക്ഷണ വിതരണം നടത്തി. 600 ഓളം ചിക്കൻ ബിരിയാണിയും അനുബന്ധ സാധനങ്ങളും പ്രയാസക്കാരായ പ്രവാസികളുടെ വീടുകളിൽ എത്തിച്ചുനൽകി. റമദാനിൽ ദിനേന 250 പേർക്ക് നോമ്പുതുറ ഭക്ഷണവും ഇവർ വിതരണം ചെയ്തിരുന്നു.
പ്രസിഡൻറ് അമാൻ വട്ടക്കരിക്കകം, ഫൈസൽ പയ്യോളി, ഉസ്മാൻ വാടാനപ്പള്ളി, മൊയ്തുണ്ണി ഹാജി, ഇബ്രാഹിം വേളം, സൈനു, ബാപ്പു വല്ലപ്പുഴ, യൂസഫ് കൊടുങ്ങല്ലൂർ, ചന്ദ്രപ്പിന്നി യൂസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
