Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിശുദ്ധിയുടെ നിറവിൽ...

വിശുദ്ധിയുടെ നിറവിൽ പെരുന്നാൾ ആഘോഷിച്ചു

text_fields
bookmark_border
വിശുദ്ധിയുടെ നിറവിൽ പെരുന്നാൾ ആഘോഷിച്ചു
cancel
camera_alt

മബേല മാൾ ഓഫ് മസ്കറ്റിനു സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ നടന്ന ഈദ് ഗാഹിൽ ഡോ. നഹാസ് മാള ​ പെരുന്നാൾ ഖുത്തുബ നിർവഹിക്കുന്നു

മസ്കത്ത്​: റമദാനിൽ നേടിയെടുത്ത വിശുദ്ധിയുടെ നിറവിൽ വിശ്വാസി സമൂഹം ചെറിയപ്പെരുന്നാൾ ആഘോഷിച്ചു. പുലർച്ചെ ത​ന്നെ മസ്​ജിദുകളലിലേക്കും ഈദുഗാഹുകളിലേക്കും​ ഒഴുകിയ ജനങ്ങൾ തക്​ബീർ ധ്വനികളാൽ ഭക്​തി സാന്ദ്രമാക്കി. റമദാനിൽ കൈവരിച്ച വിശുദ്ധിയും സൂക്ഷമതയും വരും കാലങ്ങളിലുള്ള ജിവിതത്തിനും വഴികാട്ടാൻ ഉതകുന്നതായിരിക്കണമെന്ന്​ ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിൽ പറഞ്ഞു. മലയാളികളടക്കമുള്ളവർ ബന്ധുവീട്ടിലും മറ്റും സന്ദർശനം നടത്തി. പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ പ്രധാന ടൂറിസ്റ്റ്​ കേന്ദ്രങ്ങളിലേക്ക്​ ഉച്ചയോടെ തന്നെ ഒഴുകാൻ തുടങ്ങിയിരുന്നു. സ്വദേശികളോടൊപ്പം വിദേശികളും എത്തിയതോടെ റോഡുകളിൽ പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു. ​റോയൽ ഒമാൻ പൊലീസിന്‍റെ നേതൃത്വത്തിൽ പൊലീസ്​ സംഘം വേണ്ട ക്രമീകരണങ്ങളുമായി രംഗത്തുണ്ട്​.

ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ മസ്കത്ത് റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ അബ്ദു റഹ്മാൻ അൻസാരി പെരുന്നാൾ സന്ദേശം നൽകുന്നു

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മസ്​ജിദുകളിലും ഈദ്​ ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന്​ വിപുലമായ സൗകര്യങ്ങളായജിരുന്നു​ ഒരുക്കിയിരുന്നത്​​. മസ്കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിലാണ്​ സുൽത്താൻ ഹൈതം ബിൻ താരിഖ്​ പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്​. സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവയുടെ ഉദ്യോഗസ്​ഥർമാർ, ഒമാനിലെ ഇസ്‌ലാമിക രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങി നിരവധി പ്രമുഖർ ഇവിടെ പ്രാർഥനയിൽ പ​​ങ്കാളികളായി. റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ എൻ. മുഹമ്മദ് അലി ഫൈസി, മത്ര ത്വാലിബ് മസ്ജിദിൽ ശൈഖ് അബ്ദുൽ റഹ്മാൻ മൗലവി, സലാല ഉമർ റവാസ് മസ്ജിദിൽ കെ.ഷൗക്കത്തലി മാസ്റ്റർ, സലാലയി​ലെ മസ്ജിദ് ഹിബ്റിൽ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ, മസ്ജിദ് ബാഅലവിയിൽ അഷറഫ് ബാഖവി, മബേല ബി.പി. മസ്​ജിദിൽ ശാകിർ ഫൈസി തലപ്പുഴയും പെരുന്നാൾ നമസ്കാരത്തിന്​ നേതൃത്വം ൽകി.വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദുഗാഹുകൾക്ക്​ നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ്​ നേതൃത്വം നൽകിയത്​.

അസൈബ സഹ്​വ ടവറിന് സമീപത്തായി നടന്ന ഈദ്​ഗാഹിന്​ ടി. മുഹമ്മദ് വേളം, മബേല മാൾ ഓഫ് മസ്കറ്റിനു സമീപം അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ ഡോ. നഹാസ് മാള, ബർക സൂഖ് മറീനയിൽ റഹ്മത്തുല്ല മഗ്‌രിബി, മുസന്ന തരീഫ് ഷൂ പാര്‍ക്കിന് പിന്‍വശത്ത്​ അബ്ദുല്‍ അസീസ് വയനാട്, സുവൈഖ് ഖദറ റൗണ്ട് എബൗട്ട്​ അൽഹിലാൽ ഫുട്ബാൾ സ്റ്റേഡിയത്തജിൽ ഹാഫിസ് ജുനൈസ്, സൂർ ബിലാദ് ആൽ ഹരീബ് ഗാര്‍ഡനിൽ മുസ്തഫ മങ്കട, ബുഅലി അൽ വഹ്ദ സ്റ്റേഡിയത്തിൽ താജുദ്ദീൻ അസ്ഹരി പെരുമ്പാവൂർ, നിസ്‌വ അൽ നസ്ർ ഗ്രൗണ്ടിൽ നൗഷാദ് അബ്ദുല്ലാഹ്, സുഹാർ ഫലജ് ഓർക്കിഡ് പ്രൈവറ്റ് സ്കൂളിൽ അഫ്സൽ ഖാൻ, ഇബ്രി സൂക്കിന്​ സമീപത്ത്​ ജമാൽ പാലേരി, റൂവി അൽകരാമ ഹൈപ്പർ മാർക്കറ്റ്​ കോമ്പൗണ്ടിൽ സഫർ മാഹി, വാദി കബീർ ഇബ്​ൻ കൽദൂൻ സ്കൂൾ കോമ്പൗണ്ടിൽ ഹാഷിം അംഗടിമുകർ, സീബ്​ അൽ ഹെയിൽ സൗത്ത്​ ഷെൽ പമ്പിന്​ സമീപത്ത്​ ഷെമീർ ചെന്ത്രാപ്പിന്നി, സുവൈഖ്​ ഷാഹി ഫുഡ്​സ്​ കോമ്പൗണ്ടിൽ ഗഫൂർ പാലത്ത്​, അൽ ഹൈൽ ഈഗിൾ സ്റ്റേഡിയത്തിൽ ഹംസ അഫ്ഹം അൽ ഹികമി, റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ അബ്ദു റഹ്മാൻ അൻസാരി, സലാല ഇത്തിഹാദ് ക്ലബ്ബ് മൈതാനത്തിൽ മുജീബ് ഒട്ടുമ്മൽ തുടങ്ങിയവർ ഈദ്​ ഗാഹിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Ul Fitar
News Summary - eid celebrations in oman
Next Story