Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെരുന്നാൾ ആഘോഷ...

പെരുന്നാൾ ആഘോഷ പൊലിമയിൽ ഒമാൻ

text_fields
bookmark_border
പെരുന്നാൾ ആഘോഷ പൊലിമയിൽ ഒമാൻ
cancel

മസ്കത്ത്​: ആത്​മസമർപ്പണത്തിന്‍റെയും വിശ്വമാനവികതയുടെയും പാഠങ്ങൾ നുകർന്ന്​ വിശ്വാസി സമൂഹം ബലിപെരുരുന്നാൾ ആഘോഷിച്ചു. രണ്ട്​ വർഷത്തെ ഇടവേളക്ക്​ ശേഷം പെരുന്നാൾ അതിന്‍റെ പൂർണതയിൽ ആഘോഷിക്കാൻ കഴിഞ്ഞതിന്‍റെ നിർവൃതിയിലായിരുന്നു ജനങ്ങൾ. പുലർച്ചെത​ന്നെ മസ്​ജിദുകളലിലേക്ക്​ ഒഴുകിയ ജനങ്ങൾ തക്​ബീർ ധ്വനികളാൽ ഭക്​തി സാന്ദ്രമാക്കി. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈലിന്‍റെയും ആത്​മ സമർപ്പണത്തിന്‍റെ പാഠങ്ങൾൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയ്യാറാകണമെന്ന്​ ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിൽ പറഞ്ഞു.

രാജ്യത്ത്​ തുടർച്ചയായി പെയ്യുന്ന മഴയുടെ നിഴലിലായിരുന്നു പെരുന്നാൾ ആഘോഷങ്ങൾ അരങ്ങേറിയത്​. എന്നാൽ, മസ്കത്തടക്കമുള്ള നഗരങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇത്​ നഗരത്തിലെ പെരുന്നാൾ ആഘോഷങ്ങൾക്ക്​ പൊലിമ കൂട്ടി. പെരുന്നാൾ നമസ്കാരത്തിനും ഈദ്​ഗാഹിനുമായി വിപുലമായ സൗകര്യങ്ങളാണ്​ ഒരുകിയിരുന്നത്​. ആരോഗ്യമന്ത്രാലയത്തിന്‍റെ ആരോഗ്യ സുരക്ഷ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ആഘോഷങ്ങൾ നടന്നിരുന്നത്​. രാജ്യത്ത്​ കോവിഡ്​ നിയന്ത്രയണങ്ങൾ ഇല്ലെങ്കിലും ആഗോളതലത്തിൽ മഹാമാരിയുടെ നിരക്ക്​ ഉയരുന്ന പശ്​ചാതലത്തിലാണ്​ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരുന്നത്​.


ബന്ധുക്കളും സുഹൃത്തുക്കളുമായി സ്‌നേഹബന്ധം പുതുക്കിയും ബലി കര്‍മം നിര്‍വഹിച്ചും ബലി പെരുന്നാളിനെകൂടി ജനം ആഘോഷപൂര്‍വം കൊണ്ടാടി. പെരുന്നാളിന്റെ ഭാഗമായി വ്യത്യസ്ത സാംസ്‌കാരിക, വിനോദ പരിപാടികളും സംഗമങ്ങളും വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ട്​. സ്വദേശികളുടെ പരമ്പരാഗത ആഘോഷ പരിപാടികള്‍ പ്രമുഖരുടെ സാനിധ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.

ഉച്ചക്ക്​ ശേഷം മലയാളികളടക്കമുള്ളവർ ബന്ധുവീട്ടിലും മറ്റും സന്ദർശനം നടത്തി. ഹോട്ടലുകളിലും നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്​. പെരുന്നാളിനോടനുബന്ധിച്ച്​ പല​ ഹോട്ടലുകളും പ്ര​ത്യേക ഓഫർ ഒരുക്കിയത്​ ബാച്ചിലേഴ്​സിന്​ അനുഗ്രഹമായി. പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ സലാലയടക്കമുള്ള പ്രധാന ടൂറിസ്റ്റ്​ കേന്ദ്രങ്ങളിലേക്ക്​ ഉച്ചയോടെ തന്നെ ഒഴുകാൻ തുടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Ul Adha
News Summary - Eid al udha celebrations in oman
Next Story