Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് നാടുകളിൽ ബലിപെരുന്നാൾ മെയ് 27ന്

text_fields
bookmark_border
ഗൾഫ് നാടുകളിൽ ബലിപെരുന്നാൾ മെയ് 27ന്
cancel

മസ്കത്ത്: ഗൾഫ് നാടുകളിൽ മെയ് 27ന് ബലി പെരുന്നാൾ ആഘോഷിക്കും. സൗദി അറേബ്യയിൽ ഞായറാഴ്ച ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒമാനിൽ ദുൽ ഖഅ്ദ് 29 ആയ ഞായറാഴ്ച വൈകീട്ട് മാസപ്പിറവി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നായി കണക്കാക്കാൻ മുഖ്യ ചന്ദ്ര നിരീക്ഷണ കമ്മിറ്റി യോഗം തീരുമാനിച്ചു. യു.എ.ഇ, കുവൈത്ത് , ഖത്തർ, ബഹ്റൈൻ, എന്നിവിടങ്ങളിലും മെയ് 27ന് ബലിപെരുന്നാൾ ആഘോഷിക്കും.

ദുൽഹിജ്ജ ഒമ്പതിന് (മെയ് 26) അറഫാദിനാചരണവും പിറ്റേന്ന് ബലി പെരുന്നാൾ ആഘോഷവും നടക്കും. ബലി പെരുന്നാളിനെ വരവേൽക്കാൻ വിവിധ ഗൾഫ്​ രാജ്യങ്ങൾ വിപുലമായ ഒരുക്കങ്ങളിലേക്ക് നീങ്ങുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eid al-Adha on May 27 in Gulf nations
Next Story