ബലിെപരുന്നാൾ; അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ സിലാൽ മാർക്കറ്റിൽ പരിശോധന
text_fieldsസിലാൽ മാർക്കറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അധികൃതർ പരിശോധന നടത്തുന്നു
മസ്കത്ത്: ബലിപെരുന്നാളിന് മുന്നോടിയായി പഴങ്ങൾക്കും പച്ചക്കറികൾക്കും വേണ്ടിയുള്ള സെൻട്രൽ മൊത്തവ്യാപാര മാർക്കറ്റിൽ (സിലാൽ മാർക്കറ്റ്) പരിശോധനയുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ).
സുൽത്താനേറ്റിലെ വിവിധ മേഖലകളിലുടനീളമുള്ള വിപണി സാഹചര്യങ്ങളും വാണിജ്യ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിനുള്ള കാമ്പയിനിന്റെ ഭാഗമായായിരുന്നു സന്ദർശനം. വിപണി സ്ഥിരത, ന്യായമായ വില, അവശ്യവസ്തുക്കളുടെ ലഭ്യത എന്നിവ ഉറപ്പാക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. വിതരണ നിലവാരത്തിന്റെ പര്യാപ്തത, വിലനിർണയ ഘടനകൾ, വിതരണക്കാർ നൽകുന്ന സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം എന്നിവ സി.പി.എ ഉദ്യോഗസ്ഥർ അവലോകനം ചെയ്തു.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും വിതരണക്കാർ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഈദുപോലുള്ള വേളകളിൽ ഇത്തരം സന്ദർശനങ്ങൾ പൊതുജനവിശ്വാസം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

