Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ബലിപെരുന്നാൾ...

ഒമാനിൽ ബലിപെരുന്നാൾ മെയ് 27ന്

text_fields
bookmark_border
ഒമാനിൽ ബലിപെരുന്നാൾ മെയ് 27ന്
cancel

മസ്കത്ത്: ഒമാനിൽ മെയ് 27ന് ബലി പെരുന്നാൾ ആഘോഷിക്കും. ഞായറാഴ്ച ഒമാനിൽ ദുൽഹിജ്ജ മാസപ്പിറവി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ, വഖഫ് -മതകാര്യ മന്ത്രാലയത്തിലെ ജനറൽ ദിവാനിൽ വൈകീട്ട് ചേർന്ന മുഖ്യ ചന്ദ്ര നിരീക്ഷണ കമ്മിറ്റി യോഗത്തിലാണ് പ്രഖ്യാപനം. യോഗത്തിൽ വകുപ്പു മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മാമരി അധ്യക്ഷത വഹിച്ചു.

ഞായറാഴ്ച ഒമാനിൽ ദുൽ ഖഅ്ദ് 29 ആയിരുന്നു. മാസപ്പിറ സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നായി കണക്കാക്കും. ദുൽഹിജ്ജ ഒമ്പതിന് അറഫാദിനവും ദുൽഹിജ്ജ പത്തിന് അഥവാ മേയ് 27ന് ബലി പെരുന്നാളും ആഘോഷിക്കും. സുൽത്താനേറ്റിലെ പൗരന്മാരോടും താമസക്കാരോടും മാസപ്പിറ നിരീക്ഷിക്കാൻ ആഹ്വാനം ചെയ്തിരുന്നു.

ഒമാനിൽ സാധാരണയായി അറഫാ ദിനം (ദുൽഹിജ്ജ ഒമ്പത്) മുതൽ ദുൽഹിജ്ജ 12 വരെയാണ് പെരുന്നാൾ അവധി നൽകാറുള്ളത്. ഔദ്യോഗിക അവധി പ്രഖ്യാപനം ഉടനുണ്ടാവും. വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ ആറു ദിവസം വരെ നീളുന്ന അവധിക്കാലമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid al-AdhaOman
News Summary - Eid al-Adha in Oman on May 27
Next Story