Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2026 10:08 AM IST Updated On
date_range 27 May 2026 10:08 AM ISTബലിപെരുന്നാൾ അവധി; മസ്കത്തിലെ പാർക്കുകൾ രാത്രി 12 വരെ പ്രവർത്തിക്കും
text_fieldsbookmark_border
മസ്കത്ത്: ബലിപെരുന്നാൾ അവധിദിനങ്ങളിൽ മസ്കത്ത് ഗവർണറേറ്റിലെ പാർക്കുകളുടെയും വിനോദകേന്ദ്രങ്ങളുടെയും പ്രവർത്തന സമയം നീട്ടിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.ബുധനാഴ്ച മുതൽ നാലാം പെരുന്നാളളായ ശനിയാഴ്ച വരെ എല്ലാ പാർക്കുകളും പൊതു ഉദ്യാനങ്ങളും രാവിലെ ഒമ്പതു മുതൽ രാത്രി 12 വരെ തുറന്നുപ്രവർത്തിക്കും. പെരുന്നാൾ അവധിക്കാലത്ത് തലസ്ഥാന നഗരിയിൽ എത്തുന്ന സന്ദർശകർക്കും കുടുംബങ്ങൾക്കും കൂടുതൽ വിനോദാവസരങ്ങൾ ഒരുക്കുന്നതിനും പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനുമാണ് നഗരസഭ പ്രവർത്തന സമയം നീട്ടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

