കാര്യക്ഷമമായ ഗതാഗത സംവിധാനം; ലോകത്തിൽ മസ്കത്ത് നമ്പർ വൺ
text_fieldsമസ്കത്ത്: ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ നഗരമായി ഒമാന്റെ തലസ്ഥാനമായ മസ്കത്തിനെ തെരഞ്ഞെടുത്തു.ട്രാഫിക് സിസ്റ്റംസ് എഫിഷ്യൻസി ഇൻഡക്സിൽ ആണ് മസ്കത്ത് ലോകത്ത് ഒന്നാം സ്ഥാനം നേടിയത്.നേതൃത്വം, സാങ്കേതികവിദ്യ, അച്ചടക്കമുള്ള നടപ്പാക്കൽ എന്നിവയാണ് മസ്കത്തിന് അനുഗുണമായത്.നഗര മാനേജ്മെന്റിലും റോഡ് സുരക്ഷയിലും ഒമാന്റെ വർധിച്ചുവരുന്ന പ്രശസ്തി ഈ അംഗീകാരം അടിവരയിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസ്, കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മുഹ്സെൻ അൽ-ഷുറൈഖിയുടെ നേതൃത്വത്തിനും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ഉദ്യോഗസ്ഥരും ആധുനികവത്കരിക്കുന്നതിനുള്ള റോയൽ ഒമാൻ പൊലീസിന്റെ ശ്രമങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം.
ഡിജിറ്റൽ മോണിറ്ററിങ് മുതൽ കാര്യക്ഷമമായ റോഡ് നെറ്റ്വർക്കുകൾ വരെയുള്ള നവീകരണങ്ങൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നൂതന സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ എന്നിവയിലൂടെയുള്ള ശ്രദ്ധേയമായ പുരോഗതിയാണ് ഈ റാങ്കിങ്ങിൽ പ്രതിഫലിപ്പിക്കുന്നതെന്ന് ആർ.ഒ.പി അറിയിച്ചു. റോയൽ ഒമാൻ പൊലീസിന്റെ അച്ചടക്കത്തിന് മാത്രമല്ല, നഗരങ്ങളിൽ സുരക്ഷയും നൂതനത്വവും സമന്വയിപ്പിക്കാനുള്ള ഒമാന്റെ അഭിലാഷത്തിനും ഈ അംഗീകാരം സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

