Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വിദ്യാഭ‍്യാസ...

ഒമാനിൽ വിദ്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച വരെ അവധി; ഓൺലൈന്‍ ക്ലാസ് ആരംഭിക്കും

text_fields
bookmark_border
ഒമാനിൽ വിദ്യാഭ‍്യാസ സ്ഥാപനങ്ങൾക്ക്  വ്യാഴാഴ്ച വരെ അവധി; ഓൺലൈന്‍ ക്ലാസ് ആരംഭിക്കും
cancel

മസ്കത്ത്: ഒമാനിൽ ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിലൊഴികെ മറ്റെല്ലാ ഗവർണറേറ്റുകളിലും സർക്കാർ-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവ വ്യാഴാഴ്ച വരെ അടച്ചിടും. സുൽത്താനേറ്റിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പഠനം ഓൺലൈനായി നടക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ന്യൂന മർദ്ദ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒമാനിൽ തിങ്കളാഴ്ച വരെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നിലവിൽ മഴക്കെടുതികളുടെ സാഹചര്യത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒഴിവാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collegeSchoolsOmangulfnewsmalayalam
News Summary - Educational institutions in Oman closed until Thursday; online classes to begin
Next Story