പണപ്പെരുപ്പം വര്‍ധിച്ചു: ഗതാഗത നിരക്കില്‍ ഒമ്പതര ശതമാനം വര്‍ധന
text_fieldsമസ്കത്ത്: രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗതാഗത നിരക്കിലുണ്ടായ വന്‍ വര്‍ധനയാണ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം. ഇന്ധനവിലയിലെ വര്‍ധനയാണ് ഗതാഗത നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. ഗതാഗത നിരക്കില്‍ മുന്‍വര്‍ഷത്തെക്കാള്‍ 9.42 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് പറയുന്നു. വീട്, വെള്ളം, വൈദ്യുതി എന്നീ വിഭാഗങ്ങളില്‍ 0.58 ശതമാനം വര്‍ധനയുണ്ടായി. റസ്റ്റാറന്‍റ്, ഹോട്ടല്‍ നിരക്കുകള്‍ 0.58 ശതമാനമാണ് വര്‍ധിച്ചത്. വിദ്യാഭ്യാസ ചെലവ് 2.85 ശതമാനവും വീട്ടുപകരണങ്ങളുടെയും വീട്ടലങ്കാര വസ്തുക്കളുടെയും വിഭാഗം 0.62 ശതമാനവും വര്‍ധിച്ചു. ആരോഗ്യ ചെലവില്‍ മുന്‍വര്‍ഷത്തെക്കാള്‍ 0.66 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്. പുകയില ഉല്‍പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. 21.88 ശതമാനമാണ് ഈ വിഭാഗത്തില്‍ വര്‍ധിച്ചത്. ഇത് പണപ്പെരുപ്പ നിരക്ക് വര്‍ധിക്കാന്‍ കാരണമാക്കി. ചെരിപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും 0.42 ശതമാനം വില കുറഞ്ഞു. വാര്‍ത്താവിനിമയ മേഖലയിലെ ചെലവില്‍ മൂന്നു ശതമാനത്തിന്‍െറ കുറവുണ്ടായി. ഭക്ഷണ, പാനീയങ്ങളുടെ വിഭാഗത്തില്‍ മൊത്തം കണക്കെടുക്കുമ്പോള്‍ മൂന്നു ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്. പച്ചക്കറിക്ക് 14.52 ശതമാനവും പഴവര്‍ഗങ്ങളുടെ വില 5.37 ശതമാനവും കുറഞ്ഞു.
ബ്രഡ് ഇനങ്ങള്‍ക്ക് 1.12 ശതമാനവും കടല്‍ മത്സ്യങ്ങള്‍ക്ക് 3.29 ശതമാനവും പാല്‍, ചീസ്, മുട്ട ഇനങ്ങള്‍ക്ക് 2.25 ശതമാനവും കുറഞ്ഞിട്ടുണ്ട്. എണ്ണ, കൊഴുപ്പ് ഉല്‍പന്നങ്ങള്‍ക്ക് 0.15 ശതമാനം വില വര്‍ധിച്ചു. ഇറച്ചി ഉല്‍പന്നങ്ങള്‍ക്ക് 0.21 ശതമാനവും പഞ്ചസാര, ജാം, തേന്‍ എന്നിവക്ക് 0.42 ശതമാനവും വില വര്‍ധിച്ചിട്ടുണ്ട്. മറ്റ് ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് 0.32 ശതമാനം വിലക്കുറവാണുണ്ടായത്. ആല്‍ക്കഹോള്‍ ഇതര പാനീയങ്ങളുടെ വിലയില്‍ 0.77 ശതമാനത്തിന്‍െറയും വര്‍ധനവുണ്ടായി. ഇന്ധനവില വര്‍ധിച്ചതാണ് പല ഉല്‍പന്നങ്ങളുടെയും നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. വിലനിയന്ത്രണം നീക്കിയ ജനുവരിയെ അപേക്ഷിച്ച് ഇന്ധനവില 50 ശതമാനത്തില്‍ അധികമാണ് വര്‍ധിച്ചത്. ഇത് കടത്തുകൂലിയില്‍ വന്‍ വര്‍ധനക്ക് കാരണമാക്കിയിട്ടുണ്ട്.
സൊഹാര്‍ തുറമുഖത്തുനിന്ന് മസ്കത്ത് അടക്കമുള്ള പല ഭാഗങ്ങളിലേക്കും ചരക്കുകള്‍ എത്തിക്കാന്‍ വന്‍ നിരക്കാണ് ഗതാഗത കമ്പനികള്‍ ഈടാക്കുന്നത്. ഇത് നിരവധി ഉല്‍പന്നങ്ങളുടെ വിലവര്‍ധനക്ക് കാരണമാക്കിയിട്ടുണ്ട്. എങ്കിലും ഒമാന്‍ പച്ചക്കറികള്‍ മാര്‍ക്കറ്റിലത്തെിയതും പഴ വര്‍ഗങ്ങളുടെ സീസണ്‍ ആയതുമാണ് പച്ചക്കറി, പഴവര്‍ഗങ്ങളുടെ വില കുറയാന്‍ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
