സാമ്പത്തിക വികസന പദ്ധതികൾ; ദോഫാർ മുനിസിപ്പൽ കൗൺസിൽ അവലോകനം
text_fieldsദോഫാർ ഗവർണർ സയ്യിദ് മർവാൻ തുർക്കി അൽ സഈദിന്റെ അധ്യക്ഷതയിൽ ചേർന്ന
മുനിസിപ്പൽ കൗൺസിൽ യോഗം
മസ്കത്ത്: ബിസിനസ് അന്തരീക്ഷവും നിക്ഷേപവും മെച്ചപ്പെടുത്തുന്നതിനായി ദോഫാർ ഗവർണറേറ്റിലെ സാമ്പത്തിക വികസന പദ്ധതികളുടെ പുരോഗതി യോഗം ദോഫാർ മുനിസിപ്പൽ കൗൺസിൽ അവലോകനം ചെയ്തു.
ദോഫാർ ഗവർണറും കൗൺസിൽ ചെയർമാനുമായ സയ്യിദ് മർവാൻ തുർക്കി അൽ സഈദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഗവർണറേറ്റിലെ സാമ്പത്തിക വികസന പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. സലാല ഫ്രീ സോൺ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളും നിക്ഷേപകർക്കും കമ്പനികൾക്കും നൽകുന്ന ലോജിസ്റ്റിക് സൗകര്യങ്ങളും മറ്റു വിഷയങ്ങളും എടുത്ത് കാണിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

