Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്ര പ്രീ​മി​യ​ര്‍...

ഇ​ബ്ര പ്രീ​മി​യ​ര്‍ ലീ​ഗ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​: സി​നാ​വ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ​ജേ​താ​ക്ക​ൾ

text_fields
bookmark_border
ഇ​ബ്ര പ്രീ​മി​യ​ര്‍ ലീ​ഗ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റ്​:   സി​നാ​വ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ​ജേ​താ​ക്ക​ൾ
cancel
camera_alt

ഇ​ബ്ര പ്രീ​മി​യ​ര്‍ ലീ​ഗ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ സി​നാ​വ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ടീം

മ​സ്‌​ക​ത്ത്: ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ റോ​ങ്​ ക്രി​ക്ക​റ്റ് ടീം ​സം​ഘ​ടി​പ്പി​ച്ച ഇ​ബ്ര പ്രീ​മി​യ​ര്‍ ലീ​ഗി​ൽ സി​നാ​വ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യി. ഇ​ബ്ര ഹോ​സ്പി​റ്റ​ല്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ഇ​ബ്ര ച​ല​ഞ്ചേ​ഴ്‌​സി​നെ ഏ​ഴ്​ വി​ക്ക​റ്റി​നാ​ണ്​​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ബ്ര ച​ല​ഞ്ചേ​ഴ്‌​സ് നി​ശ്ചി​ത 15 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 147 റ​ണ്‍സെ​ടു​ത്തു.

39 പ​ന്തി​ല്‍ അ​ത്ര​യും റ​ൺ​സ്​ നേ​ടി​യ ധ​നീ​ഷ് ആ​ണ് ടോ​പ് സ്‌​കോ​റ​ര്‍. സ​നോ​ജ് 12 പ​ന്തി​ല്‍ 28 റ​ണ്‍സും അ​ര്‍ഷാ​ദ് 12 പ​ന്തി​ല്‍ 26 റ​ണ്‍സും നേ​ടി. സി​നാ​വ് സ്‌​ട്രൈ​ക്കേ​ഴ്‌​സി​ന് വേ​ണ്ടി റി​വാ​സ് ര​ണ്ട് വി​ക്ക​റ്റും പ്ര​വീ​ണ്‍, ഫൈ​സാ​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സി​നാ​വ് സ്‌​ട്രൈ​ക്കേ​ഴ്‌​സ് 12 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ വി​ജ​യം ക​ണ്ടെ​ത്തി. 31 പ​ന്തി​ല്‍ 70 റ​ണ്‍സ് നേ​ടി​യ റി​വാ​സി​ന്‍റെ ബാ​റ്റി​ങ്​ മി​ക​വാ​ണ്​ സി​നാ​വി​ന് വി​ജ​യം എ​ളു​പ്പ​മാ​ക്കി​ത്. വ​രു​ണ്‍ 15 പ​ന്തി​ല്‍ 28 റ​ണ്‍സും ഫൈ​സാ​ന്‍ ഒ​മ്പ​ത്​ ബാ​ളി​ല്‍നി​ന്ന് 29 റ​ണ്‍സും നേ​ടി.

ഇ​ബ്ര ച​ല​ഞ്ചേ​ഴ്‌​സി​ന് വേ​ണ്ടി ധ​നീ​ഷ് ര​ണ്ട് വി​ക്ക​റ്റും ഹാ​രി​സ് ഒ​രു വി​ക്ക​റ്റും നേ​ടി. ക​ളി​യി​ലെ താ​ര​മാ​യി സി​നാ​വി​ന്‍റെ റി​വാ​സി​നെ തി​ര​ഞ്ഞെ​ടു​ത്തു. എ​ട്ട് ടീ​മു​ക​ളാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മാ​റ്റു​ര​ച്ച​ത്. ഇ​ബ്ര ച​ല​ഞ്ചേ​ഴ്‌​സ് താ​രം ധ​നീ​ഷാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ലെ താ​രം. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 140 റ​ണ്‍സും 12 വി​ക്ക​റ്റും ധ​നീ​ഷ് നേ​ടി​യി​രു​ന്നു.

ഇ​ബ്ര ഹോ​സ്പി​റ്റ​ല്‍ ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് മേ​ധാ​വി സാ​ലി​ഹ് സാ​ലം അ​ല്‍ സ​വാ​ഫി വി​ന്നേ​ഴ്‌​സ് ട്രോ​ഫി​യും സ​മ്മാ​ന​ത്തു​ക​യും വി​ത​ര​ണം ചെ​യ്തു. ഒ.​ഐ.​സി.​സി ഇ​ബ്ര പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​യും സ​മ്മാ​ന​ത്തു​ക​യും സ​മ്മാ​നി​ച്ചു. മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച് ട്രോ​ഫി റോ​ങ്​ ക്രി​ക്ക​റ്റ് ടീം ​പ്ര​തി​നി​ധി മ​ന്‍സീ​ര്‍ യ​ങ്​ ലൈ​ഫും മാ​ന്‍ ഓ​ഫ് ദി ​സീ​രീ​സ് ട്രോ​ഫി റോ​ങ് പ്ര​തി​നി​ധി ജി​ഷ്ണു​വും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket
News Summary - Ebra Premier League Cricket Tournament: Winners of the Sinav Strike Course
Next Story