Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിഴക്കൻ പ്രവിശ്യ ഗവർണറുമായി എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
കിഴക്കൻ പ്രവിശ്യ ഗവർണറുമായി എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി
cancel

ദമ്മാം: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫുമായി കൂടിക്കാഴ്ച നടത്തി.

ദമ്മാമിലെ ഗവർണറുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിദേശനിക്ഷേപങ്ങൾ രാജ്യത്തിന്‍റെ വികസനപ്രക്രിയയുടെ ഭാഗമാകുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. ലുലു ഗ്രൂപ് സൗദി അറേബ്യയിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ യൂസുഫലി ഗവർണർക്ക് വിശദീകരിച്ചു. ദീർഘവീക്ഷണമുള്ള സൗദി ഭരണാധികാരികളുടെ നേതൃത്വത്തിൽ ലുലു ഗ്രൂപ്പിന് ലഭിക്കുന്ന സഹായസഹകരണങ്ങൾക്ക് എം.എ. യൂസുഫലി നന്ദി അറിയിച്ചു.

ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ദമ്മാം റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ എന്നിവരും സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eastern Province Governor meeting with M.A. Yusufali
Next Story