ശർഖിയ പ്രീമിയര്‍ ലീഗ് ചങ്ക്സ് ഇലവൻ ചാമ്പ്യന്മാർ
text_fieldsശർഖിയ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ ചങ്ക്സ് ഇലവൻ
മസ്കത്ത്: തെക്കൻ ശർഖിയയിലെ വിവിധ ടീമുകള്‍ മാറ്റുരച്ച ശർഖിയ പ്രീമിയര്‍ ലീഗ് 2024-25 ക്രിക്കറ്റ് ടൂർണമെന്റിൽ ചങ്ക്സ് ഇലവൻ ചാമ്പ്യന്മാരായി. ഫൈനലില്‍ എൻഹാൻസ് അൽകാമിലിനെ നാല് വിക്കറ്റിനാണ് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത എൻഹാൻസ് അൽകാമിൽ നിശ്ചിത ഓവറില്‍ 136 റണ്‍സ് എടുത്തപ്പോള്‍, ചങ്ക്സ് ഇലവൻ 13.2ഓവറിൽ വിജയം കണ്ടു. ചങ്ക്സ് ഇലവനു വേണ്ടി ദിപിൻ മാത്യു 41 ബാളില്‍ 71റൺസും ശ്രീജിത്ത് 20 ബാളില്‍ 37 റണ്‍സും രണ്ട് വിക്കറ്റും നേടി.
എൻഹാൻസ് അൽകാമിലിനു വേണ്ടി ഷക്കീർ മൂന്ന് ഓവറിൽ 31റൺസ് വിട്ടു കൊടുത്തു മൂന്ന് വിക്കറ്റ് നേടിയെങ്കിലും 13.2ഓവറിൽ ചങ്ക്സ് വിജയം കാണുകയായിരുന്നു . ടൂര്‍ണമെന്റ് താരമായി ബംഗ്ലാ ടൈഗഴ്സ് താരം സലാവുദീനെയും മികച്ച ബാറ്ററായി ചങ്ക്സ് ഇലവൻ താരം സീഷാനെയും ബൗളറായി സക്കറിയയെയും ഫൈനലിലെ താരമായി ചങ്ക്സ് ക്യാപ്റ്റൻ ശ്രീജിത്തിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനത്തുകയും ട്രോഫിയും ജാലൻ ക്ലബ് കാഷ്യർ ആമർ സയിദ് അൽ ഹസനി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

