ഈസ്റ്റർ ആഘോഷിച്ചു
text_fieldsസലാലയിൽ നടന്ന ഈസ്റ്റർ ആഘോഷം
മസ്കത്ത്: പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഒമാനിലെ ക്രസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. ഗാല സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലിത്താ മുഖ്യ കാർമികത്വംവഹിച്ചു.
ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക ദേവാലയത്തിൽ നടന്ന ഈസ്റ്റർ ആഘോഷത്തിൽനിന്ന്
ഇടവക വികാരി ഫാ. ബിജോയ് അലക്സാണ്ടർ, ഫാ. വിനീത് ഏബ്രഹാം എന്നിവർ സഹകാർമികരും ആയി. സലാല ദാരീസിലെ ചർച്ച് സമുച്ചയത്തിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. രാത്രി വൈകിയും നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളിൽ നൂറു കണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ഇടവകയിലെ ശുശ്രൂഷകൾക്ക് വികാരി ഫാദർ പി.ഒ.മത്തായി, ഫാദർ ഡോ. വിവേക് വർഗീസ് എന്നിവർ നേത്യത്വം നൽകി. സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് ദേവാലയത്തിൽ നടന്ന ഉയർത്തെഴുന്നേൽപ് പ്രാർഥനകൾക്ക് ഫാദർ ടിനു സ്കറിയ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

