Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം; ഒ​മാ​ന്​ ന​ന്ദി​പ​റ​ഞ്ഞ്​ സി​റി​യ​ൻ അം​ബാ​സ​ഡ​ർ

text_fields
bookmark_border
ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം; ഒ​മാ​ന്​ ന​ന്ദി​പ​റ​ഞ്ഞ്​ സി​റി​യ​ൻ അം​ബാ​സ​ഡ​ർ
cancel

മ​സ്​​ക​ത്ത്​: സി​റി​യ​യി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ന്റെ ആ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ ന​ന്ദി​പ​റ​ഞ്ഞ്​ ഒ​മാ​നി​ലെ സി​റി​യ​ൻ അം​ബാ​സ​ഡ​ർ ഇ​ദ്രി​സ് മാ​യ.

എ​ഴു​പ​തു​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​മേ​റി​യ, ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ സ്ഥി​രീ​ക​ര​ണ​മാ​ണ് സി​റി​യ​ൻ പ്ര​സി​ഡ​ന്റ് ബ​ശാ​റു​ൽ അ​സ​ദി​ന്റെ അ​ടു​ത്തി​ടെ ന​ട​ന്ന ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​വും സു​ൽ​ത്താ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും എം​ബ​സി​ക​ളു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് സി​റി​യ​ൻ അം​ബാ​സ​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും സം​യു​ക്ത വ്യാ​പാ​ര വി​നി​മ​യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ സി​റി​യ​ൻ-​ഒ​മാ​നി ബി​സി​ന​സ് കൗ​ൺ​സി​ൽ സ​ജീ​വ പ​ങ്കു​വ​ഹി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ർ​ക്കാ​ർ സ​മി​തി​യു​ടെ ആ​റാ​മ​ത്തെ യോ​ഗം ഈ ​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ് മ​സ്‌​ക​ത്തി​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanEarthquake relief
Next Story