ഭൂകമ്പം; അഫ്ഗാന് കൈത്താങ്ങുമായി ഒമാൻ
text_fieldsഅഫ്ഗാനിലേക്ക് അടിയന്തര സഹായം ഒമാൻ ചാരിറ്റബിൾ
ഓർഗനൈസേഷൻ കൈമാറിയപ്പോൾ
മസ്കത്ത്: സമീപകാല ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാനിലേക്ക് അടിയന്തര മാനുഷിക സഹായവുമായി ഒമാൻ. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ആണ് അഫ്ഗാനിസ്താനിലേക്ക് എയർ ബ്രിജ് ആരംഭിച്ചത്. ഒമാൻ റോയൽ എയർഫോഴ്സുമായി സഹകരിച്ചാണ് അവശ്യ വസ്തുക്കൾ എത്തിച്ചത്. വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെയും അടിയന്തര സഹായം ആവശ്യമുള്ളവരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഷെൽട്ടർ മെറ്റീരിയലുകളും അവശ്യ ദുരിതാശ്വാസ സാമഗ്രികളും ആണ് വിതരണം ചെയ്തത്.
മാനുഷിക സഹായം നൽകുന്നതിനായി സുൽത്താനേറ്റ് നടപ്പിലാക്കുന്ന നിരവധി എയർലിഫ്റ്റുകളുടെ ഭാഗമാണ് ഈ കയറ്റുമതിയെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ ആക്ടിങ് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ സാബി പറഞ്ഞു. അഫ്ഗാനിസ്താനിലെ പ്രസക്തമായ അധികാരികളുമായി സഹകരിച്ച്, ദുരിതബാധിതരെ സഹായിക്കുന്നതിനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

