Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2026 10:49 AM IST Updated On
date_range 18 July 2026 10:51 AM ISTസലാല കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി
text_fieldsbookmark_border
മസ്കത്ത്: ദോഫാറിലെ സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. വെള്ളിയാഴ്ച ഒമാൻ സമയം വൈകുന്നേരം 4.01-നാണ് കടലിൽ ഭൂചലനം രേഖപ്പെടുത്തിയത്.
സമുദ്രോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

