Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂകമ്പം: ലയണ്‍സ് ക്ലബ്...

ഭൂകമ്പം: ലയണ്‍സ് ക്ലബ് ട്രാവൻകൂര്‍ ഒമാൻ സഹായം കൈമാറി

text_fields
bookmark_border
ഭൂകമ്പം: ലയണ്‍സ് ക്ലബ് ട്രാവൻകൂര്‍ ഒമാൻ സഹായം   കൈമാറി
cancel
camera_alt

ട്രാ​വ​ന്‍കൂ​ര്‍ ല​യ​ൺ​സ് ക്ല​ബ് അം​ഗ​ങ്ങ​ള്‍ സി​റി​യ​ന്‍ എം​ബ​സി​യി​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി​റാ​ജ് സി​ക​റി​ന് സ​ഹാ​യ​വ​സ്​​തു​ക്ക​ൾ കൈ​മാ​റി​യ​പ്പോ​ൾ

മ​സ്‌​ക​ത്ത്: ല​യ​ണ്‍സ് ക്ല​ബ് ഓ​ഫ് ട്രാ​വ​ന്‍കൂ​ര്‍ ഒ​മാ​ന്‍, സി​റി​യ​യി​ലെ ഭൂ​ക​മ്പ​ത്തി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളും ബ്ലാ​ങ്കെ​റ്റു​ക​ളും എ​ത്തി​ച്ചു​ന​ല്‍കി. യു​ദ്ധ​ക്കെ​ടു​തി​ക​ളു​ടെ ഇ​ട​യി​ല്‍ ഇ​ടി​ത്തീ​യാ​യി വ​ന്ന ഭൂ​ക​മ്പം 15 ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ളെ​യാ​ണ് വീ​ണ്ടും ദു​രി​ത​ക്ക​യ​ങ്ങ​ളി​ലേ​ക്കു ത​ള്ളി​വി​ട്ട​ത്. ഇ​പ്പോ​ള്‍ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ളും ബ്ലാ​ങ്കെ​റ്റു​ക​ളു​മാ​ണ് ട്രാ​വ​ന്‍കൂ​ര്‍ ല​യ​ൺ​സ് ക്ല​ബ് അം​ഗ​ങ്ങ​ള്‍ ചേ​ര്‍ന്ന് സി​റി​യ​ന്‍ എം​ബ​സി​യി​ല്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി​റാ​ജ് സി​ക​റി​ന് നേ​രി​ട്ട് കൈ​മാ​റി​യ​ത്. ല​യ​ണ്‍സ് ക്ല​ബ് ട്രാ​വ​ൻ​കൂ​ര്‍ ഒ​മാ​ന്‍ ചെ​യ്യു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു.

ല​യ​ൺ​ഡ് ക്ല​ബ് ട്രാ​വ​ന്‍കൂ​ര്‍ ഒ​മാ​ന്‍ പ്ര​സി​ഡ​ന്റ് എം.​ജെ.​എ​ഫ് ല​യ​ണ്‍ ജ​യ​ശ​ങ്ക​ര്‍, സെ​ക്ര​ട്ട​റി ല​യ​ണ്‍ ശ​ശി​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ അ​നീ​ഷ് വി​ജ​യ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ എം.​ജെ.​എ​ഫ് ല​യ​ണ്‍ അ​നൂ​പ് സ​ത്യ​ന്‍, ക​ണ്‍വീ​ന​ര്‍ സ​ന്തോ​ഷ് ഗീ​വ​ര്‍, എം.​ജെ.​എ​ഫ് ല​യ​ണ്‍ തോ​മ​സ്, എം.​ജെ.​എ​ഫ് ല​യ​ണ്‍ മ​ഹേ​ഷ്, ല​യ​ണ്‍ ഷി​ബു ഹ​മീ​ദ്, ല​യ​ണ്‍ ലി​ജു ജോ​സ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earthquakehelpoman
Next Story