Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂ​ക​മ്പം:...

ഭൂ​ക​മ്പം: ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ശേ​ഖ​രി​ച്ച​ത്​ 3.70 ല​ക്ഷം റി​യാ​ൽ

text_fields
bookmark_border
ഭൂ​ക​മ്പം: ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ശേ​ഖ​രി​ച്ച​ത്​ 3.70 ല​ക്ഷം റി​യാ​ൽ
cancel

മ​സ്ക​ത്ത്​: തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലേ​യും ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ലൂ​ടെ ഇ​തു​വ​രെ ശേ​ഖ​രി​ച്ച​ത്​ 3,70,000 റി​യാ​ൽ. സം​ഭാ​വ​ന പോ​ർ​ട്ട​ലാ​യ www.donate.omന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, ഫെ​ബ്രു​വ​രി ആ​റി​നും 19 നും ​ഇ​ട​യി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ ല​ഭി​ച്ച ആ​കെ തു​ക 154,129 റി​യാ​ലാ​ണ്. ‘ദാ​ർ അ​ൽ അ​ത്ത’ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ലൂ​​ടെ 76,722 റി​യാ​ലും ഒ​മാ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന് (ഒ.​സി.​ഒ) 77,407 റി​യാ​ലും ശേ​ഖ​രി​ച്ചു. ഒ​മാ​നി നാ​ഷ​ന​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ക​മ്പ​നി​യി​ൽ​നി​ന്ന് (ഒ.​എ​ൻ.​ഇ.​ഐ.​സി) 2,20,000 റി​യാ​ൽ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​കെ സം​ഭാ​വ​ന​ക​ൾ 37,3,629 റി​യാ​ലി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഒ.​സി.​ഒ അ​റി​യി​ച്ചു. ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പേ​മെ​ന്റ് മെ​ഷീ​നു​ക​ൾ, എ​സ്.​എം.​എ​സ്, ഇ​ല​ക്ട്രോ​ണി​ക് പോ​ർ​ട്ട​ൽ, ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ എ​ന്നി​വ വ​ഴി സം​ഭാ​വ​ന ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന്​ ഒ.​സി.​ഒ അ​റി​യി​ച്ചു. എ​സ്.​എം.​എ​സ്​ വ​ഴി ഓ​രോ​റി​യാ​ൽ വീ​തം സം​ഭാ​വ​ന ചെ​യ്യാ​ൻ ആ​​​ഗ്ര​ഹി​ക്കു​ന്ന​വ​ർ donate എ​ന്ന്​ ടൈ​പ്പ്​ ചെ​യ്ത്​ ഒ​മാ​ൻ​ടെ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ 90022ലേ​ക്കും ഉ​രീ​ദോ ഉ​പ​യോ​ക്താ​ക്ക​ൾ 90909 എ​ന്ന ന​മ്പ​റി​ലേ​ക്കു​മാ​ണ്​ മെ​സേ​ജ്​ അ​യ​ക്കേ​ണ്ട​ത്.

ഒ​നീ​ക്ക്​ (ഒ​മാ​ൻ നാ​ഷ​ന​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ക​മ്പ​നി) ഓ​ട്ടോ​മാ​റ്റി​ക് പേ​യ്‌​മെ​ന്റ് മെ​ഷീ​നു​ക​ൾ, ചാ​രി​റ്റ​ബി​ൾ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ​ക്കു​മു​ള്ള പോ​ർ​ട്ട​ലാ​യ www.donate.om എ​ന്നി​വ​യി​ലൂ​ടെ​യും സം​ഭാ​വ​ന അ​യ​ക്കാം. ബാ​ങ്ക് മ​സ്‌​ക​ത്ത്, നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ, ബാ​ങ്ക് ദോ​ഫാ​ർ എ​ന്നി​വ​യു​ടെ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് ഓ​ഗ​നൈ​സേ​ഷ​ൻ നി​ർ​േ​ദ​ശി​ക്കു​ന്ന അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ളി​ലേ​ക്ക് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ: ബാ​ങ്ക് മ​സ്‌​ക​ത്ത്​ (സി​റി​യ): 0423010706280016, എ​ൻ.​ബി.​ഒ (സി​റി​യ): 1049337798006, ബാ​ങ്ക് മ​സ്‌​ക​ത്ത്​ (തു​ർ​ക്കി​യ): 0423010700010017, ബാ​ങ്ക് ദോ​ഫാ​ർ (തു​ർ​ക്കി​യ): 01040060909. തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലേ​യും ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ ഒ​മാ​ൻ ഇ​തി​ന​കം അ​വ​ശ്യ​വ​സ്തു​ക്ക​ളും വൈ​ദ്യ​സ​ഹാ​യ​വും എ​ത്തി​ച്ച്​ ന​ൽ​കി​യി​ട്ടു​ണ്ട്. തെ​ക്ക​ൻ തു​ർ​ക്കി​യ​യി​ൽ ന​ട​ക്കു​ന്ന ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ നാ​ഷ​ന​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ടീ​മി​ൽ നി​ന്നു​ള്ള സേ​ന പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collectedEarthquak3.70 lakh Riyals
News Summary - Earthquake: 3.70 lakh Riyals collected for victims
Next Story