മസ്കത്ത്: തെക്കൻ ഇറാനിൽ വ്യാഴാഴ്ച മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. ഒമാനിലെ മുസന്ദം തീരത്തുനിന്ന് 330 കിലോമീറ്റർ വരെ അകലെയാണ് ഭൂചലനമുണ്ടായത്. മുസന്ദത്തിെൻറ ഭാഗമായ കസബ് തീരത്തുനിന്ന് 330 കിലോമീറ്റർ അകലെ രാവിലെ 9.19നാണ് ആദ്യ ചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ഇത് 5.2 ആണ് രേഖപ്പെടുത്തിയത്. ഉച്ചക്ക് 2.52നാണ് മുസന്ദമിൽ നിന്ന് 220 കിലോമീറ്റർ അകലെ റിക്ടർ സ്കെയിലിൽ അഞ്ചു രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനമുണ്ടായത്. വൈകീട്ട് 3.10ന് രേഖപ്പെടുത്തിയ മൂന്നാമത്തെ ചലനം മുസന്ദം തീരത്ത് നിന്ന് 205 കിലോമീറ്റർ അകലെയാണുണ്ടായത്. റിക്ടർ സ്കെയിലിൽ ഇത് 3.1 ആണ് രേഖപ്പെടുത്തിയത്. ഒമാൻ തീരത്ത് കടലിൽ കഴിഞ്ഞ നാളുകളിൽ നിരവധി തവണ ഭൂചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. അതിൽ പലതും ചെറു ചലനങ്ങളായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 1:49 PM GMT Updated On
date_range 2019-02-25T11:00:00+05:30മുസന്ദത്തിന് സമീപം ഭൂചലനം
text_fieldsNext Story