ഇ-വിസ സംവിധാനം ഉദ്ഘാടനം ചെയ്തു
text_fieldsമസ്കത്ത്: ഇ-വിസ സംവിധാനത്തിെൻറ ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ പൊലീസ് ടാസ്ക് ഫോഴ്സ് കമാണ്ടൻറിൽ നടന്ന പരിപാടിയിൽ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല ഉദ്ഘാടനം നിർവഹിച്ചു. ഒമാനിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണ് പുതിയ സംവിധാനമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ലോകത്തിെൻറ ഏത് ഭാഗങ്ങളിൽനിന്ന് അപേക്ഷിച്ചാലും ഉടൻ വിസ ലഭ്യമാകും വിധമാണ് സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്. www.evisa.rop.gov.om എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് യൂസർനെയിമും പാസ്വേഡും സ്വന്തമാക്കുകയാണ് ആദ്യം വേണ്ടത്. മൂന്ന് ഘട്ടങ്ങളിലായാണ് വിസക്കായുള്ള അപേക്ഷ പൂർത്തിയാവുക. ഒാരോരുത്തരുടെയും മാതൃരാജ്യവും ഒമാനിൽ താമസക്കാരാണോ അല്ലയോ എന്നീ വിവരങ്ങൾ നൽകിയാൽ ഏതുതരം വിസകൾക്ക് അർഹരാണ് എന്ന വിവരം സ്ക്രീനിൽ കാണിക്കും.
ഒാൺലൈനായി പണം അടക്കുകയും ചെയ്യാം. ആദ്യഘട്ടത്തിൽ ബിസിനസ്, ടൂറിസ്റ്റ് വിസകൾ മാത്രമാണ് ലഭ്യമാവുക. 167 രാഷ്ട്രങ്ങളിൽനിന്നുള്ളവർക്കും ജി.സി.സി രാഷ്ട്രങ്ങളിൽ താമസിക്കുന്ന 116 തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കുമാണ് ഇൗ വിസകൾക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്. എംപ്ലോയ്മെൻറ് വിസയടക്കം കൂടുതൽ സൗകര്യങ്ങൾ ഘട്ടംഘട്ടമായി മാത്രമാകും ആരംഭിക്കുക.
ഹോട്ടലുകൾക്കും ടൂർ ഒാപറേറ്റർമാർക്കും വിനോദസഞ്ചാരികൾക്കുള്ള വിസക്ക് ഇൗ സംവിധാനം വഴി എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയും. സഞ്ചാരികൾക്ക് നേരിട്ട് അപേക്ഷിക്കാനും സാധിക്കും. നിലവിൽ രണ്ട് ശതമാനം പേരാണ് വിസാ നടപടികൾക്ക് ഒാൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ഇത് 98 ശതമാനമാക്കുകയാണ് ഇ-വിസ വഴി ലക്ഷ്യമിടുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അവധിക്കാലം ചെലവഴിക്കാനും ബിസിനസ് ആവശ്യാർഥം എത്തുന്നവർക്കും വിസാ നടപടികൾക്കായുള്ള സമയം ലാഭിക്കാൻ ഇൗ സംവിധാനം സഹായകരമാകും.
രാജ്യത്തിന് അകത്തേക്കും പുറത്തേക്കും എളുപ്പത്തിൽ യാത്ര സാധ്യമാകുന്നത് വഴി രാജ്യത്തേക്കുള്ള നിക്ഷേപകരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണം വർധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
