ഇ. അഹമ്മദ് അനുസ്മരണം
text_fieldsറൂവി കെ.എം.സി.സി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ പരിപാടിയിൽനിന്ന്
മസ്കത്ത്: മുസ്ലിം ലീഗ് മുൻ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദ് അനുസ്മരണം റൂവി കെ.എം.സി.സി ഓഫിസിൽ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.കെ.എ. അസീസ് മുഖ്യപ്രഭാഷണം നടത്തി. തൃക്കരിപ്പൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അനുസ്മരണഭാഷണം നടത്തി.
മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ ഉദ്ഘാടനംചെയ്തു. കെ.എം.സി.സി നേതാക്കളായ പി.എ.വി. അബൂബക്കർ, അഷ്റഫ് കിണവക്കൽ, മുഹമ്മദ് വാണിമേൽ തുടങ്ങിയവർ സംസാരിച്ചു. റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ജനറൽ സെക്രട്ടറി അമീർ കാവനൂർ എന്നിവർ ഉപഹാരം കൈമാറി. മജീദ് പഴയങ്ങാടി പ്രാർഥനക്ക് നേതൃത്വം നൽകി. പാർട്ടി വിങ് ചെയർമാൻ നൗഫൽ അരീക്കര അധ്യക്ഷതവഹിച്ചു. കൺവീനർ റഊഫ് മുറിച്ചാണ്ടി സ്വാഗതവും സുലൈമാൻകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

