ഇ. അഹമ്മദ് മാതൃക ഐക്യരാഷ്ട്ര സഭാ സമ്മേളനം സംഘടിപ്പിച്ചു
text_fieldsഇ. അഹമ്മദ് മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളനത്തിെൻറ ഉദ്ഘാടന
ചടങ്ങിൽ മുഹ്യിദ്ദീൻ മുഹമ്മദ് അലി സംസാരിക്കുന്നു
മസ്കത്ത്: അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിെൻറ ആഭിമുഖ്യത്തിൽ ആറാമത് ഇ. അഹമ്മദ് മാതൃക ഐക്യരാഷ്ട്ര സഭാ സമ്മേളനം സംഘടിപ്പിച്ചു. സെപ്റ്റംബർ പത്തു മുതൽ 12 വരെയായിരുന്നു പരിപാടി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാണ് പരിപാടി സംഘടിപ്പിച്ചത്. 'പ്രതിസന്ധിയിലും തകർക്കാനാവാത്ത ഐക്യം' എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ അഞ്ച് രാജ്യങ്ങളിലെ 32 സ്കൂളുകളിൽനിന്ന് 350 പ്രതിനിധികൾ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ഗൾഫാർ എൻജിനീയറിങ്ങിെൻറ വൈസ് ചെയർമാനും നാഷനൽ യൂനിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജി ബോർഡ് ഓഫ് ട്രസ്റ്റിയുമായ മുഹ്യിദ്ദീൻ മുഹമ്മദ് അലി മുഖ്യാതിഥിയായിരുന്നു. ഡോ. ബേബി സാം സാമുവൽ മുഖ്യപ്രഭാഷണം നടത്തി. സമാപന ചടങ്ങിൽ ഇന്ത്യൻ മുൻ അംബാസഡർ വേണു രാജാമണി മുഖ്യതിഥിയായി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് റയീസ് സംസാരിച്ചു. വിവിധ അവാർഡുകളുടെ വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

