ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ അനുശോചിച്ചു
text_fieldsസലാല: ഇ. അഹമ്മദിന്‍െറ നിര്യാണത്തിലൂടെ ഇന്ത്യക്ക് നഷ്ടമായത് ലോകത്തോളം വളര്‍ന്ന ഒരതുല്യ നേതാവിനെയാണെന്നും ആ പ്രതിഭയെ അര്‍ഹമായ രീതിയില്‍ ആദരിക്കപ്പെടണമായിരുന്നുവെന്നും സലാല കെ.എം.സി.സി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.
സലാല കെ.എം.സി.സി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ്, മലയാള വിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താര്‍, വിനയന്‍ (കൈരളി സലാല), കെ.പി. അര്‍ഷാദ് (ഐ.എം.ഐ), റഷീദ് കൈനിക്കര (സുന്നി സെന്‍റര്‍), ഹനീഫ ബാഖവി (ഐ.സി.എഫ്), ഡോ. ഷാജി പി ശ്രീധര്‍ (കെ.എസ്.കെ), ശ്രീകുമാര്‍ (എന്‍.എസ്.എസ് ), സുദര്‍ശനന്‍ (എസ്.എന്‍.ഡി.പി), ഹംസ (തലശ്ശേരി വെല്‍ഫെയര്‍), സജീര്‍ (ടിസ തുംറൈത്ത്), ഹരി ചേര്‍ത്തല (ഒ.ഐ.സി.സി), കെ.എം.സി.സി ജന.സെക്രട്ടറി ഹുസൈന്‍ കാച്ചിലോടി എന്നിവര്‍ സംസാരിച്ചു. നൗഷാദ് ആറ്റുപുറം ഖിറാഅത്ത് നടത്തി. മുഹമ്മദ് നജീബ്, നാസര്‍ കമുണ, അലി ഹാജി എളെറ്റില്‍, ബഷീര്‍ ഇടമണ്‍ പരിപാടി നിയന്ത്രിച്ചു. പ്രസിഡന്‍റ് അസീസ് ഹാജി മണിമല അധ്യക്ഷത വഹിച്ചു. ഹൈദര്‍ നരിക്കുനി സ്വാഗതവും റഷീദ് കല്‍പറ്റ നന്ദിയും പറഞ്ഞു. തുടര്‍ന്ന് റവാസ് മസ്ജിദില്‍ സംഘടിപ്പിച്ച ജനാസ നമസ്കാരത്തില്‍ മൊയ്തീന്‍ കുട്ടി ഫൈസി നേതൃത്വം നല്‍കി.
മസ്കത്ത്: മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്‍െറ വേര്‍പാടില്‍ മൈത്രി മസ്കത്ത് അനുശോചനം രേഖപ്പെടുത്തി. എക്സിക്യൂട്ടിവ് യോഗത്തില്‍ മൈത്രി ചെയര്‍മാന്‍, കണ്‍വീനര്‍, മറ്റു എക്സിക്യൂട്ടിവ് അംഗങ്ങള്‍ എന്നിവര്‍ അഹമ്മദിന്‍െറ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്തു.
ഇ. അഹമ്മദിന്‍െറ നിര്യാണത്തില്‍ ഗാന്ധി ഫൗണ്ടേഷന്‍ ഒമാന്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്‍റ് മണിയൂര്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. സുരേഷ് വൈദ്യര്‍, ലാല്‍, ഹിലാല്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
