മസ്കത്ത്: അന്തരിച്ച മുൻ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദിെൻറ സ്മരണാർഥം നടത്തുന്ന മാതൃകാ െഎക്യരാഷ്ട്രസഭാ സമ്മേളനം അൽഗൂബ്ര ഇന്ത്യൻ സ്കൂളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ നടക്കും. രാജ്യാന്തര പ്രശസ്തമായ വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പെങ്കടുക്കും.
രാജ്യാന്തര വിഷയങ്ങൾ ലോകനിലവാരത്തോടെ സ്വതന്ത്രവും ശക്തവുമായി അവതരിപ്പിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയുടെ മുഖ്യരക്ഷാധികാരി പി.എം ഫൗണ്ടേഷനാണ്. ഇ. അഹമ്മദിെൻറ മകൾ ഡോ. ഫൗസിയ ഷെർസാദ് പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ.പി. മുഹമ്മദലി, ലോക കേരളസഭ പ്രതിനിധിയും അൽ ഗൂബ്ര സ്കൂൾ എസ്.എം.സി പ്രസിഡൻറും ഇ. അഹമ്മദിെൻറ മകനുമായ അഹമ്മദ് റയീസ് എന്നിവർ പെങ്കടുക്കും. വിവിധ വിദ്യാലയങ്ങളിലെ പ്രതിനിധികൾ, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, മനുഷ്യാവകാശം, അന്താരാഷ്ട്ര ആണവോർജ ഏജൻസി, ലഹരി വസ്തുക്കളുടെ ദുരുപയോഗം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളെ അഭിസംബോധന ചെയ്ത് വാദപ്രതിവാദം നടത്തും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 12:59 PM GMT Updated On
date_range 2019-04-19T10:30:00+05:30ഇ. അഹമ്മദ് മാതൃകാ െഎക്യരാഷ്ട്രസഭാ സമ്മേളനം ഇന്നുമുതൽ അൽഗൂബ്ര ഇന്ത്യൻ
text_fieldsNext Story