മസ്കത്ത്: നടുവേദനക്കും മറ്റും വേദന സംഹാരിയായി ഉപയോഗിക്കുന്ന ഡൈക്ലോഫെനാക്ക് ഇൻജക്ഷെൻറ പാർശ്വഫലങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇൗ മരുന്നിന് അപകട സാധ്യതകളേക്കാൾ ഏറെ ഗുണഫലങ്ങളാണ് ഉള്ളതെന്ന് ശാസ്ത്രീയ പഠനങ്ങളിൽ വ്യക്തമായിട്ടുള്ളതാണ്. ഇത് ഉപയോഗിക്കുന്നതു മൂലം ഹൃദയാഘാതം ഉണ്ടാകാൻ ചെറിയ സാധ്യത മാത്രമാണുള്ളത്. അതേസമയം, ദീർഘനാൾ ഇൗ മരുന്ന് ഉപയോഗിക്കരുതെന്നും ഹൃദ്രോഗം ഉള്ളവർ ഇതിെൻറ ഉപയോഗത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നോൺ സ്റ്റിറോയിഡൽ വിഭാഗത്തിൽപ്പെടുന്ന വേദനാ സംഹാരിയാണിത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2018 10:12 AM GMT Updated On
date_range 2019-05-23T10:59:58+05:30ഡൈക്ലോഫെനാക്ക് ഇൻജക്ഷൻ: പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം
text_fieldsNext Story