പൊടിക്കാറ്റ്; ആദം-തുംറൈത്ത് റോഡിൽ മണൽ കയറി
text_fieldsആദം-തുംറൈത്ത് റോഡിലെ മണൽക്കൂന
മസ്കത്ത്: പൊടിക്കാറ്റിനെ തുടർന്ന് മരുഭൂമിയില്‍നിന്ന് മണൽ റോഡിലേക്ക് കയറിയത് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിച്ചു. ആദം-തുംറൈത്ത് റോഡിൽ ഖരത് അല്‍ മില്‍ഹ് മുതലുള്ള പാതയിലാണ് മണല്‍ കുമിഞ്ഞുകൂടിയത്.
ഇതിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്താൽ അധികൃതർ മണല്‍ നീക്കം ചെയ്തു. മസ്കത്തടക്കമുള്ള രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ പലയിടത്തും നല്ല കാറ്റാണ് കഴിഞ്ഞ രാത്രികളിൽ അനുഭവപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

