ദുബൈ എക്സ്പോ; ഒമാൻ പവലിയൻ സന്ദർശിച്ചത് അഞ്ചുലക്ഷത്തിലധികം പേർ
text_fieldsദുബൈ എക്സ്പോയിലെ ഒമാൻ പവലിയൻ
മസ്കത്ത്: ആഗോള വാണിജ്യ വ്യാപാരമേളയായ ദുബൈ എക്സ്പോയിലെ ഒമാൻ പവലിയൻ സന്ദർശിച്ചത് 5,18,312 പേർ. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ നാലുവരെയുള്ള കാലയളവിലാണ് ഇത്രയും സന്ദർശകർ പവലിയനിലെത്തിയ്. വരും ദിവസങ്ങളിൽ ഇതിൽ വർധനവുണ്ടാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെയും സൗണ്ട് മാനേജ്മെൻറിെൻറയും ദൃശ്യാവിഷ്കാരം പവലിയെൻറ ആകർഷണീയ ഘടകങ്ങളിലൊന്നാണ്. അവസരങ്ങളുടെ തലമുറകൾ എന്ന പേരിൽ കുന്തിരിക്ക മരത്തിെൻറ കഥയും അതിെൻറ ജീവിതചക്രവും അടിസ്ഥാനമാക്കിയാണ് പവലിയൻ രൂപകൽപന ചെയ്തിട്ടുള്ളത്. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളും പവലിയനിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നു. ഒമാനെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്സ്പോയിലൂടെ പരിചയപ്പെടുത്തുന്നു. ഒമാനിൽനിന്നുള്ള നൂറുകണക്കിന് ചെറുകിട, ഇടത്തരം സംരംഭകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. വിശേഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികളും സെമിനാറുകളും മറ്റും ഇവിടെ നടത്താറുണ്ട്.

