Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുബൈ എക്​സ്​പോ:...

ദുബൈ എക്​സ്​പോ: സന്ദർശക മനം കവർന്ന്​ ഒമാൻ പവലിയൻ

text_fields
bookmark_border
ദുബൈ എക്​സ്​പോ: സന്ദർശക മനം കവർന്ന്​ ഒമാൻ പവലിയൻ
cancel

മ​സ്​​ക​ത്ത്​: ആ​ഗോ​ള വാ​ണി​ജ്യ വ്യാ​പാ​ര​മേ​ള​യാ​യ ദു​ബൈ എ​ക്​​സ്​​പോ​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന്​ ഒ​മാ​ൻ പ​വ​ലി​യ​ൻ. ഇൗ ​മാ​സം 20 വ​രെ 1,82,348 പേ​രാ​െ​ണ​ത്തി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും സൗ​ണ്ട് മാ​നേ​ജ്‌​മെൻറി​െൻറ​യും ദൃ​ശ്യാ​വി​ഷ്കാ​രം ആ​ക​ർ​ഷ​ണീ​യ ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്​​. സു​ൽ​ത്താ​നേ​റ്റ്​ ഇ​തു​വ​രെ നേ​ടി​യെ​ടു​ത്ത വി​ക​സ​ന നേ​ട്ട​ങ്ങ​ളും ​പ​വ​ലി​യ​നി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​ക്കു​ന്നു​​. ഒ​മാ​നെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും നി​ക്ഷേ​പ​ത്തി​നും അ​നു​ഗു​ണ​മാ​യ രാ​ജ്യ​മാ​യും എ​ക്​​സ്​​പോ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

ഒ​മാ​നി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​രാ​ണ്​ എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്​. അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്യ​ത്തി​െൻറ യ​ഥാ​ർ​ഥ സ്വ​ത്വ​വും ഒ​മാ​നി പാ​ര​മ്പ​ര്യ​വും ശ്ര​ദ്ധി​ക്ക​പ്പെ​ടും. അ​​വ​​സ​​ര​​ങ്ങ​​ളു​​ടെ ത​​ല​​മു​​റ​​ക​​ൾ എ​​ന്ന പേ​​രി​​ൽ കു​​ന്തി​​രി​​ക്ക മ​​ര​​ത്തി​െൻറ ക​​ഥ​​യും അ​​തി​െൻറ ജീ​​വി​​ത​​ച​​ക്ര​​വും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ്​ പ​​വ​​ലി​​യ​​ൻ രൂ​​പ​ക​​ൽ​​പ​​ന. ​ മ​​ഹാ​​മാ​​രി​ക്കാ​​ല​​ത്തു​​ള്ള മ​​ഹാ​​മേ​​ള​​യാ​​യ​​തി​നാ​ൽ ഒ​​മാ​​ൻ അ​​ട​​ക്കം രാ​​ജ്യ​​ങ്ങ​​ൾ​​ പ്ര​​തീ​​ക്ഷ​​യോ​ടെ​യാ​ണ്​ കാ​ണു​ന്ന​​ത്.

രാ​​ജ്യ​​ത്ത്​ കോ​​വി​​ഡ്​ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും കു​​റ​വു​ണ്ട്. ന​​ല്ല ശ​​ത​​മാ​​നം ജ​​ന​​ങ്ങ​​ളി​​ലും വാ​​ക്​​​സി​​നേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​യി. ഇ​​ത്​ ദു​​ബൈ​​യി​​ലെ​​ത്തു​​ന്ന സ​​ന്ദ​​ർ​​ശ​​ക​​രെ ഒ​​മാ​​നി​​ലേ​​ക്ക്​ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ഇ​​ട​​യാ​​ക്കും. ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ളും ഒ​​മാ​​ന്​ ഉ​​പ​​യോ​​ഗ​പ്പെ​ടു​ത്താ​​നാ​​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo2020oman pavilion
News Summary - Dubai Expo: Oman Pavilion captivates visitors
Next Story