Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ
cancel

മസ്കത്ത്: മയക്കുമരുന്നുമായി ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മൂന്ന് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പോലീസ് കോസ്റ്റ് ഗാർഡ് കമാൻഡ് ഖുറിയാത്ത് തീരത്തുനിന്ന് അറസ്റ്റ് ചെയ്തു. 66 കിലോയിലധികം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ ലഹരിവസ്തുക്കൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപനക്കായുള്ള ലക്ഷ്യത്തോടെയാണ് ഇവർ ഒമാനിലേക്ക് എത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drugs, foreigners arrested
Next Story