Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലഹരിക്കടത്ത്; രണ്ട്...

ലഹരിക്കടത്ത്; രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
ലഹരിക്കടത്ത്; രണ്ട് പേർ അറസ്റ്റിൽ
cancel

മസ്‌കത്ത്: തെക്കൻ ബാതിനയിൽ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ ഏഷ്യൻ പൗരന്മാരായ രണ്ടു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് കഞാവ്, ക്രിസ്റ്റൽ മെത്തഫെറ്റമിൻ, ഹഷീഷ്, കൂടാതെ മയക്കുമരുന്നു ഗുളികകൾ എന്നിവയുടെ വൻ ശേഖരം പിടിച്ചെടുത്തു.

ഇവ സ്വന്തം ഉപയോഗത്തിനും ലഹരികടത്തിനുമായി സൂക്ഷിച്ചിരുന്നതാണെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിൽ നടന്ന റെയ്ഡിൽ മദ്യവസ്തുക്കളുടെ വൻ ശേഖരം പിടികൂടി. വിൽപനക്കായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. സംഭവത്തില ഒരു ഏഷ്യൻ പൗരൻ അറസ്റ്റിലായി. ഇയാൾക്കെതിരെയും നിയമനടപടികൾ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman NewsDrug TraffickingArrest
News Summary - drug trafficking; Two people were arrested
Next Story