മയക്കുമരുന്ന് കടത്ത്: ആറ് വിദേശികൾ പിടിയിൽ
text_fieldsപിടിച്ചെടുത്ത മയക്കുമരുന്ന്
മസ്കത്ത്: രാജ്യത്തേക്ക് കടൽവഴി മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രണ്ട് കേസുകളിലായി ആറ് വിദേശികളാണ് പിടിയിലായത്. ഖുറിയാത്ത് തീരത്തുനിന്ന് നാല് ഏഷ്യൻ വംശജരാണ് പിടിയിലായത്.
ഇവരിൽനിന്ന് 50.64 കിലോഗ്രാം ക്രിസ്റ്റൽ ഡ്രഗ്, 26.13 കിലോഗ്രാം ഹശീഷ്, മോർഫിൻ എന്നിവയാണ് പിടിച്ചെടുത്തത്. ദോഫാർ ഗവർണറേറ്റിൽനിന്ന് രണ്ട് ആഫ്രിക്കൻ വംശജരാണ് പിടിയിലായത്. ഇവരിൽനിന്ന് 12 ബാഗ് ഹശീഷ്, 4400 കാപ്റ്റഗോൺ ഗുളികകൾ, അഞ്ച് കഷ്ണം മോർഫിൻ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ 1444 എന്ന നമ്പറിലോ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

