Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്; നാലു വിദേശികൾ അറസ്റ്റിൽ
text_fieldsbookmark_border
പിടിച്ചെടുത്ത മയക്കുമരുന്ന്
മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ നാലു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 2,138 പാക്കറ്റ് 'ഖാട്ട്' മയക്കുമരുന്നുകളും കണ്ടെടുത്തു. ബോട്ടിലായിരുന്നു സംഘമെത്തിയിരുന്നത്. പിടിയിലായവർ അറബ് പൗരത്വമുള്ളവരാണ്.
പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
Next Story

