മയക്കുമരുന്ന് കള്ളക്കടത്ത്: നാലുപേർ അറസ്റ്റിൽ
text_fieldsആർ.ഒ.പി പിടിച്ചെടുത്ത മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലായാണ് ഇവർ പിടിയിലായത്. മൂന്ന് വിദേശികളെ മയക്കുമരുന്ന് പ്രതിരോധ സേന വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് വലിയ അളവിലുള്ള ക്രിസ്റ്റൽ ഡ്രഗ്, രണ്ട് കിലോയോളം ഹഷീഷ്, വലിയ അളവിലുള്ള മയക്കുവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന വിദേശിയെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 40 കിലോയോളം ക്രിസ്റ്റൽ ഡ്രഗ്, മൂന്ന് കിലോ മോർഫിൻ, 24 മോൾഡ് ഹഷീഷ് എന്നിവ പിടിച്ചെടുത്തു.

