Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​യ​ക്കു​​മ​രു​ന്ന്​ വിൽപന: നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും–ആ​ർ.​ഒ.​പി

text_fields
bookmark_border
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​യ​ക്കു​​മ​രു​ന്ന്​ വിൽപന:   നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും–ആ​ർ.​ഒ.​പി
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ കൗ​മാ​ര​ക്കാ​രെ ല​ക്ഷ്യ​മാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന്​ ക​ച്ച​വ​ടം ന​ട​ക്കു​ന്നു. വി​വി​ധ സൈ​റ്റു​ക​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്പു​ക​ളി​ലൂ​ടെ​യു​മാ​ണ്​ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഓ​ർ​മ-​ശാ​രീ​രി​ക​ ശ​ക്തി​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ കൗ​മാ​ര​ക്കാ​രാ​യ ഇ​ര​ക​ളെ ഇ​ത്ത​ര​ക്കാ​ർ ​തേ​ടി​പ്പി​ടി​ക്കു​ന്ന​ത്. പ​തി​യെ ഉ​പ​യോ​ഗി​ച്ച്​ തു​ട​ങ്ങു​ന്ന ഇ​ത്ത​രം മ​രു​ന്നു​ക​ൾ​ക്ക്​ പി​ന്നീ​ട്​ പ​ല​രും അ​ടി​മ​ക​ളാ​കു​ന്ന അ​വ​സ്​​ഥ​യു​മു​ണ്ടാ​കാ​റു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ ഓ​ൺ​ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് കോ​മ്പാ​റ്റി​ങ്​ ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്​​റ്റ​ൻ​സ​സ് എ​ൻ​ഫോ​ഴ്സ്മെൻറ്​ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ സു​ലൈ​മാ​ൻ ബി​ൻ സെ​യ്ഫ് അ​ൽ തം​താ​മി പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ പ്ര​മോ​ഷ​നും ഇ​ട​പാ​ടു​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ൽ തം​താ​മി പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​ത്ത​രം വെ​ബ്​ സൈ​റ്റു​ക​ൾ രാ​ജ്യ​ത്ത്​ നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ല​ഹ​രി മ​രു​ന്ന് പ​ര​സ്യം ചെ​യ്യു​ന്ന​തി​ന് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക, സ്​​ത്രീ​ക​ളു​ടെ ഫോ​ട്ടോ ചേ​ര്‍ക്കു​ക അ​ട​ക്ക​മു​ള്ള രീ​തി​ക​ളാ​ണ്​ സം​ഘം അ​വ​ലം​ബി​ക്കു​ന്ന​ത്. ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ​വ​ര്‍ക്ക് ചി​കി​ത്സ​ക്ക് ആ​വ​ശ്യ​പ്പെ​ടാം. അ​ഭ്യ​ര്‍ഥ​ന​ക​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ചി​കി​ത്സ​ക്ക് 1444 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ വി​ളി​ക്കാം. റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​‍െൻറ 9999 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social media
News Summary - Drug sales through social media: Legal action will be taken - R.O.P.
Next Story